രാഹുല്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി 

സിഖ് വിരുദ്ധ കലാപത്തില്‍ ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ ജഗദീഷ് ടൈറ്റ്‌ലറെയും സജ്ജന്‍ കുമാറിനെയും വേദിയില്‍ നിന്നും പാര്‍ട്ടി പുറത്താക്കി.
രാഹുല്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി 

ന്യൂഡല്‍ഹി:  സിഖ് വിരുദ്ധ കലാപത്തില്‍ ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ ജഗദീഷ് ടൈറ്റ്‌ലറെയും സജ്ജന്‍ കുമാറിനെയും വേദിയില്‍ നിന്നും പാര്‍ട്ടി പുറത്താക്കി. രാജ്യത്ത് നടക്കുന്ന ദളിത് പീഡനങ്ങളില്‍ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപവാസത്തിനിടെയാണ് സംഭവം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന ചടങ്ങില്‍ നിന്നുമാണ് ഇവരെ പുറത്താക്കിയത്. ബിജെപി ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ വിവാദം സൃഷ്ടിക്കാനുളള സാധ്യത മുന്നില്‍ കണ്ടാണ് ഈ രീതിയില്‍ പ്രതികരിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അഭിപ്രായപ്പെട്ടു.

ഇവരെ പുറത്താക്കുമ്പോള്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതടക്കമുള്ള നേതാക്കള്‍ വേദിയിലുണ്ടായിരുന്നു. വേദിയില്‍ നിന്നും പുറത്ത് പോകുന്നതിനു മുമ്പ് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ടൈറ്റ്‌ലറുമായി സംസാരിച്ചു. തുടര്‍ന്ന് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വേദിയില്‍ നിന്നും പുറത്തിറങ്ങി താഴെ കുത്തിയിരുന്നു സമരത്തിന് പിന്തുണ നല്‍കി. വേദിയില്‍ നിന്നും പുറത്തുപോകാന്‍ ആരും ആവശ്യപ്പെട്ടില്ലെന്ന് ജഗദീഷ് ടൈറ്റ്‌ലര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സജ്ജന്‍ കുമാര്‍ ഉടന്‍ തന്നെ വേദി വിട്ടതായാണ് റിപ്പോര്‍ട്ട്. 

ദളിത് ആക്രമണങ്ങള്‍ക്കതിരെ രാജ്യവ്യാപകമായി ഉപവാസ സമരം സംഘടിപ്പിക്കുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായിട്ടാണ് രാജ്ഘട്ടിലും പരിപാടി സംഘടിപ്പിച്ചത്.സിഖ് കലാപത്തിന് നേതൃത്വം നല്‍കിയെന്ന ആരോപണമാണ് ടൈറ്റ്‌ലറിനും സജ്ജന്‍ കുമാറിനും വിനയായത് എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com