ശി​വ​സേ​നാ നേ​താ​ക്ക​ളു​ടെ കൊ​ല​പാ​ത​കം : എ​ൻ​സി​പി എം​എ​ൽ​എ അ​ട​ക്കം നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

എ​ൻ​സി​പി എം​എ​ൽ​എ സം​ഗ്രാം ജ​ഗ്ത​പ്, വെ​ടി​ച്ച​യാ​ളെ​ന്നു സം​ശ​യി​ക്കു​ന്ന സ​ന്ദീ​പ് ഗു​ഞ്ജ​ൽ തുടങ്ങിയവരാണ് അ​റ​സ്റ്റി​ലാ​യ​ത്
ശി​വ​സേ​നാ നേ​താ​ക്ക​ളു​ടെ കൊ​ല​പാ​ത​കം : എ​ൻ​സി​പി എം​എ​ൽ​എ അ​ട​ക്കം നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ശി​വ​സേ​നാ നേ​താ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​സി​പി എം​എ​ൽ​എ അ​ട​ക്കം നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. എ​ൻ​സി​പി എം​എ​ൽ​എ സം​ഗ്രാം ജ​ഗ്ത​പ്, വെ​ടി​ച്ച​യാ​ളെ​ന്നു സം​ശ​യി​ക്കു​ന്ന സ​ന്ദീ​പ് ഗു​ഞ്ജ​ൽ തുടങ്ങിയവരാണ് അ​റ​സ്റ്റി​ലാ​യ​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സ​ഞ്ജ​യ് കോ​ട്ക​ർ, വ​സ​ന്ത് തു​ബെ എ​ന്നീ ശി​വ​സേ​നാ നേ​താ​ക്ക​ൾ ഷാ​ഹു​ന​ഗ​റി​ലെ ഖേ​ഡ്ഗാ​വി​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ടു​ന്ന​ത്. കോഡ്ഗാവോണിലെ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

സംഭവത്തില്‍ സംഗ്രാം ജഗ്തപിന്റെ പിതാവും എന്‍സിപി എംഎല്‍സിയുമായ അരുണ്‍ ജഗ്തപ്, സഞ്ജയിന്റെ ഭാര്യാപിതാവും ബിജെപി എംഎല്‍എയുമായ ശിവാജി കാര്‍ദിലേ തുടങ്ങി 30 ഓളം പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്കു പി​ന്നി​ലെ​ന്നും രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളി​ല്ലെ​ന്നും സ​ന്ദീ​പ് ഗു​ഞ്ജ​ൽ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.  പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

മഹാരാഷ്ട്രയിലെ കോഡ്ഗാവോണിലെ അഹമ്മദ് നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 32 ആം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇവിടെ ശിവസേനക്കെതിരെ കോൺ​ഗ്രസ് അടക്കമുള്ളവർ ഒന്നിച്ച് മൽസരിച്ചിരുന്നു. ശിവസേന നേതാക്കളുടെ കൊലപാതകത്തെ തുടർന്ന് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com