അറബി മാത്രമല്ല മദ്രസയില്‍ സംസ്‌കൃതവും പഠിപ്പിക്കും; പരിഷ്‌കാരം ഉത്തര്‍പ്രദേശിലെ മദ്രസയില്‍

ഹിന്ദി ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകള്‍ പഠിക്കുന്നത് കൂടാതെയാണ് വിദ്യാര്‍ത്ഥികള്‍ സംസ്‌കൃതം പഠിക്കുന്നത്
അറബി മാത്രമല്ല മദ്രസയില്‍ സംസ്‌കൃതവും പഠിപ്പിക്കും; പരിഷ്‌കാരം ഉത്തര്‍പ്രദേശിലെ മദ്രസയില്‍

ഗോരഖ്പൂര്‍; ഉത്തര്‍പ്രദേശ് ഗോരഖ്പൂറിലെ മദ്രസകളില്‍ വിദ്യാര്‍ത്ഥികളെ സംസ്‌കൃതം പഠിപ്പിക്കുന്നു. ഹിന്ദി ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകള്‍ പഠിക്കുന്നത് കൂടാതെയാണ് വിദ്യാര്‍ത്ഥികള്‍ സംസ്‌കൃതം പഠിക്കുന്നത്. ഒരു ഭാഷകൂടി പഠിക്കാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. അധ്യാപകര്‍ നന്നായി പഠിപ്പിക്കുന്നുണ്ടെന്നും മാതാപിതാക്കളും പഠിക്കാന്‍ സഹായിക്കുന്നുണ്ടെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. 

ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുരോഗമ സ്ഥാപനമാണിതെന്നാണ് മദ്രസയുടെ പ്രിന്‍സിപ്പല്‍ ഹാഫിസ് നസ്‌റെ അലാം പറയുന്നത്. സംസ്‌കൃതം മാത്രമല്ല അറബിയും ഇവിടെ പഠിപ്പിക്കുന്നുണ്ട്.  ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സയന്‍സ്, ഉറുദു എന്നീ വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. അഞ്ചാം ക്ലാസിന് മുകളിലുള്ള കുട്ടികളെയാണ് സംസ്‌കൃതം പഠിപ്പിക്കുന്നത്. സംസ്‌കൃതം പഠിക്കുന്നതില്‍ കുട്ടികളുടെ മാതാപിതാക്കള്‍ സന്തോഷമാണെന്നും ഇതിനെക്കുറിച്ച് പ്രതിഷേധമൊന്നും ഉയര്‍ന്നിട്ടില്ലെന്നിമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. 

മദ്രസയില്‍ പഠിക്കുന്ന കുട്ടികളുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി അടുത്തിടെയാണ് മദ്രസയിലെ വിദ്യാഭ്യാസം പരിഷ്‌കരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ സംസ്ഥാന മദ്രസ ബോര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രത്യേക പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്നു. നിലവില്‍ സംസ്ഥാനത്ത് 19,000 അംഗീകൃത മദ്രസകളും 560 ഏയ്ഡഡ് മദ്രസകളുമാണ് പ്രവര്‍ത്തിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com