കര്‍ണാടക തെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രം പയറ്റി ബിജെപി; ദളിത് നേതാവ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

കര്‍ണാടക തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനമുളള ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ട് പട്ടികവര്‍ഗ നേതാവ് ബി ശ്രീരാമലുവിനെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി നീക്കം.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രം പയറ്റി ബിജെപി; ദളിത് നേതാവ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ബംഗലൂരു:കര്‍ണാടക തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനമുളള ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ട് പട്ടികവര്‍ഗ നേതാവ് ബി ശ്രീരാമലുവിനെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി നീക്കം. പട്ടികജാതി, പട്ടികവര്‍ഗത്തിന് എതിരെയുളള അതിക്രമം തടയുന്നതിനുളള നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവിനെതിരെയുളള പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി ബിജെപിക്കെതിരെയും ദളിത് വികാരം ആളിക്കത്തുകയാണ്. ഇത് ആസന്നമായിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന് ബിജെപി നേതൃത്വം ആശങ്കപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് ദളിത് നേതാവായ ബി ശ്രീരാമലുവിനെ മുന്‍നിര്‍ത്തി പുതിയ തന്ത്രം പയറ്റാന്‍ ബിജെപി നീക്കം ആരംഭിച്ചത്. 

സംസ്ഥാനത്തെ ജനസംഖ്യയുടെ 25 ശതമാനം വരുന്ന ദളിതുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായ വോട്ടുബാങ്കാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണച്ചുവരുന്നതാണ് ഇവരുടെ പൊതു ശീലം. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷകാലയളവില്‍ ഈ വോട്ടുബാങ്കില്‍ വിളളല്‍ വീഴ്ത്താന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ദളിതരില്‍ പ്രമുഖ വിഭാഗമായ വാല്‍മികി നായകാസ് ബിജെപിയോട് കൂടുതല്‍ അടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ വിഭാഗത്തിന്റെ പ്രതിനിധിയാണ്് ശ്രീരാമലു.

ഈ പശ്ചാത്തലത്തില്‍ ബെല്ലാരിയില്‍ നിന്നുളള ലോക്‌സഭാംഗമായ ബി ശ്രീരാമലുവിനെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ലിംഗായത്തുകള്‍ക്ക് നിര്‍ണായക സ്വാധീനമുളള കര്‍ണാടക തെരഞ്ഞെടുപ്പില്‍, അവരുടെ നേതാവായ ബി എസ് യെദ്യൂരപ്പയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഈ സാഹചര്യത്തില്‍ ദളിത് നേതാവായ ബി ശ്രീരാമലുവിനെയും ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പ് സമവാക്യത്തിന് രൂപം നല്‍കുന്നത് ഗുണം ചെയ്യുമെന്ന് ബിജെപി നേതൃത്വം കരുതുന്നു. സംവരണ മണ്ഡലമായ മോല്‍കാല്‍മുരു മണ്ഡലത്തില്‍ നിന്നുമാണ് ശ്രീരാമലു ജനവിധി തേടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com