കുരച്ചിട്ടും ഉറക്കം നടിച്ചാൽ കാവൽ നായ്ക്കൾക്ക് കടിക്കേണ്ടി വരും : മുന്നറിയിപ്പുമായി ജസ്റ്റിസ് കുര്യൻ ജോസഫ്

കുരച്ചിട്ടും ഉറക്കം നടിച്ചാൽ കാവൽ നായ്ക്കൾക്ക് കടിക്കേണ്ടി വരും : മുന്നറിയിപ്പുമായി ജസ്റ്റിസ് കുര്യൻ ജോസഫ്

ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​ൻ കാ​വ​ൽ നാ​യ്ക്ക​ളെ ക​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്ക​രു​തെന്ന്  ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് ആവശ്യപ്പെട്ടു

ന്യൂ​ഡ​ൽ​ഹി: ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കാ​വ​ൽ നാ​യ്ക്കളാണ് ജുഡീഷ്യറിയും മാധ്യമങ്ങളും. എന്നാൽ ഇവ കുരച്ചിട്ടും ഉറക്കം നടിച്ചാൽ കടിക്കാൻ നിർബന്ധിതമാകുമെന്ന് സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന ജ​ഡ്ജി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്. കേരള മീഡിയ അക്കാദമി ഡൽ​ഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. 

ജൂ​ഡീ​ഷ്യ​റി​യും മാ​ധ്യ​മ​ങ്ങ​ളു​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ര​ണ്ട് കാ​വ​ൽ​നാ​യ്ക്ക​ൾ. അവർ എപ്പോഴും ജാ​ഗരൂകരാണ്. യ​ജ​മാ​ന​ന്‍റെ സ്വ​ത്തി​ന് ഭീ​ഷ​ണി നേ​രി​ടു​മ്പോ​ഴാ​ണ് കാ​വ​ൽ നാ​യ്ക്ക​ൾ കു​ര​യ്ക്കു​ന്ന​ത്. പ​ല ത​വ​ണ കു​ര​ച്ചി​ട്ടും യ​ജ​മാ​ന​ൻ ഉ​റ​ക്കം ന​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​രെ ഉ​ണ​ർ​ത്താൻ കടിക്കുകയല്ലാതെ മറ്റ് മാർ​ഗമില്ല. യ​ജ​മാ​ന​നോ​ടു​ള്ള കൂറ് കൊ​ണ്ടാ​ണ് ഇവ ക​ടി​ക്കു​ന്നത്. ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​ൻ കാ​വ​ൽ നാ​യ്ക്ക​ളെ ക​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്ക​രു​തെന്നും  ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് ആവശ്യപ്പെട്ടു. 

വാ​ർ​ത്ത​ക​ളി​ലെ സ​ത്യ​ത്തേ​ക്കാ​ളേ​റെ മാ​ധ്യ​മ മു​ത​ലാ​ളി​മാ​രു​ടെ താ​ത്പ​ര്യ​സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള വീ​ക്ഷ​ണ​ങ്ങ​ൾ വ​രു​ന്ന​തു ന​ല്ല പ്ര​വ​ണ​ത​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വിരമിച്ച ശേഷം സർക്കാർ പദവികൾ ഒന്നും സ്വീകരിക്കില്ലെന്നും കുര്യൻ ജോസഫ് വ്യക്തമാക്കി. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരിലൊരാളായ കുര്യൻ ജോസഫ് ജൂൺ 22 നാണ് വിരമിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികളിൽ പ്രതിഷേധിച്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുര്യൻ ജോസഫും പങ്കെടുത്തിരുന്നു. 

 കേസുകള്‍ അനുവദിക്കുന്ന വിഷയത്തില്‍ ചീഫ് ജസ്റ്റിസ് കോടതിയുടെ കീഴ് വഴക്കം പാലിക്കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ കഴിഞ്ഞദിവസവും വിമർശനം ഉന്നയിച്ചിരുന്നു. ചീ​ഫ് ജ​സ്റ്റീ​സി​നു മാ​സ്റ്റ​ർ ഓ​ഫ് ദ ​റോ​സ്റ്റ​ർ എ​ന്ന നി​ല​യി​ൽ അ​ധി​കാ​രം ഉണ്ട്. എന്നാൽ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അധികാരം പൊ​തുനന്‍മയ്ക്ക്‌ ഉ​ത​കു​ന്ന രീ​തി​യി​ൽ വി​നി​യോ​ഗിക്കണമെന്നും ചെ​ല​മേ​ശ്വ​ർ അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com