ബിജെപി മുന്‍ കേന്ദ്രമന്ത്രിക്കെതിരായ ലൈംഗിക പീഡനകേസ് യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നു

ആശ്രമത്തില്‍ വെച്ച് ശിഷ്യയെ ലൈംഗികമായി പീഡിപ്പി കേസാണ് റദ്ദാക്കനുള്ള യോഗി സര്‍ക്കാരിന്റെ തീരുമാനം
ബിജെപി മുന്‍ കേന്ദ്രമന്ത്രിക്കെതിരായ ലൈംഗിക പീഡനകേസ് യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നു

ലഖ്‌നോ: മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മായനന്ദിനെതിരെയുള്ള ലൈംഗീക പീഡന കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ആശ്രമത്തില്‍ വെച്ച് ശിഷ്യയെ ലൈംഗികമായി പീഡിപ്പി കേസാണ് റദ്ദാക്കനുള്ള യോഗി സര്‍ക്കാരിന്റെ തീരുമാനം.  കേസ് റദ്ദാക്കണമെന്ന് ഭരണകൂടം തിരുമാനിച്ചതിന് പിന്നാലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

ബലാത്സംഗത്തിന് പുറമെ ഗര്‍ഭഛിര്രദത്തിന് പ്രേരിപ്പിയ്ക്കല്‍, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ബിജെപി നേതാവിനെതിരെ ചുമത്തിയിരുന്നത്. തെളിവുകളുടെ അഭാവം, സാക്ഷിമൊഴിയുടെ വിശ്വാസക്കുറവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് കേസവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം. മൂന്ന് തവണ ബിജെപി എംപിയും വാജ്‌പേയ് മന്ത്രിസഭയില്‍ അംഗവും ആയിരുന്നു സ്വാമി ചിന്മായാന്ദ്. ചിന്മായനന്ദിനെിരെയുള്ള കേസ് പിന്‍വലിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 

യോഗി സര്‍ക്കാരിലെ എംഎല്‍എ പീഡിപ്പിച്ച പെണ്‍കുട്ടി ത്‌ന്നെ പീഡിപ്പിച്ച എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്് മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത ഇരയായ പെണ്‍കുട്ടിയുടെ പിതാവ്  കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കൂടാതെ ഉത്തര്‍പ്രദേശിലെ എംപിയ്‌ക്കെതിരെയും സമാനമായ പരാതി ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com