മോദി ഇന്ന് ബീഹാറില്‍; വന്‍ പദ്ധതികള്‍ക്ക് തുടക്കമാകും

ബീഹാറിന്റെ മുഖച്ഛായ മാറ്റുന്ന മൂന്ന് കേന്ദ്ര പദ്ധതികളും പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യും
മോദി ഇന്ന് ബീഹാറില്‍; വന്‍ പദ്ധതികള്‍ക്ക് തുടക്കമാകും

പറ്റ്‌ന: ബീഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ശക്തമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബീഹാറിലെത്തും. ബീഹാറിലെത്തുന്ന പ്രധാനമന്ത്രി മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കും. 1,111.56 കോടി രൂപചെലവിലാണ് പദ്ധതി.

ചംബാരന്‍ സത്യാഗ്രഹത്തിന്റെ നൂറാംവാര്‍ഷികത്തിന്റെ സമാപനയോഗത്തിലും മോദി സംബന്ധിക്കും. കൂടാതെ ബീഹാറിന്റെ മുഖച്ഛായ മാറ്റുന്ന മൂന്ന് കേന്ദ്ര പദ്ധതികളും പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യും. മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതിക്കായി 29 പദ്ധതികള്‍ക്കായി 5,042.11 കോടി രൂപയാണ് ചെവലിടുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ശുചീകരണത്തിനായി 20,000 സ്വച്ഛഗ്രാഹികളെ നിയോഗിക്കും. ഇതിന്റെ പ്രഖ്യാപനം ചംബാരന്‍ സത്യാഗ്രഹവേദിയിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ബീഹാറിലെത്തുന്ന പ്രധാനമന്ത്രി സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി ജെഡിയു രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ 40 മണ്ഡലങ്ങളില്‍ 20 സീറ്റുകള്‍ ജെഡിയുവിന് ലഭിക്കണമെന്നതിന്റെ ഭാഗമായാണ് ഈ ആവശ്യം മുന്നോട്ട് വെക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com