റെയില്‍വേ അഴിമതി കേസ്: റാബ്‌റി ദേവിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

റെയില്‍വേ ഹോട്ടല്‍ ടെന്‍ഡര്‍ അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്.
റെയില്‍വേ അഴിമതി കേസ്: റാബ്‌റി ദേവിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: റെയില്‍വേ ഹോട്ടല്‍ ടെന്‍ഡര്‍ അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. ഐആര്‍സിടിസിയുടെ റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ ടെന്‍ഡര്‍ അനുവദിച്ചതില്‍ ക്രമക്കേടുകളുണ്ടെന്ന കേസിലാണ് പട്‌നയിലെ വീട്ടില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം പരിശോധന നടത്തിയത്. സംഭവത്തില്‍ ലാലുവിന്റെ മകന്‍ തേജസ്വി യാദവിനെ നാലു മണിക്കൂറോളം സിബിഐ ചോദ്യം ചെയ്തു.

ബിഹാറില്‍ രൂപീകരിച്ച മഹാസഖ്യത്തില്‍നിന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്‍ പിന്മാറിയത് ഈ കേസിന്റെ പേരിലാണ്. ഇതോടെ ബിഹാര്‍ സര്‍ക്കാരില്‍ നിന്ന് ആര്‍ജെഡി പുറത്താകുകയും ചെയ്തു. 2004 മുതല്‍ 2009 വരെ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ ഹോട്ടലുകള്‍ നടത്താനുള്ള സ്ഥലം സ്വകാര്യ കമ്പനിക്ക് അനധികൃതമായി പാട്ടത്തിനു നല്‍കിയെന്നാണു പരാതി. ഐആര്‍സിടിസി മുന്‍ എംഡി പി.കെ. ഗോയല്‍, ലാലുവിന്റെ അടുപ്പക്കാരന്‍ പ്രേംചന്ദ് ഗുപ്തയുടെ ഭാര്യ സര്‍ല ഗുപ്ത എന്നിവരും കേസില്‍ പ്രതികളാണ്.

സുജാത ഹോട്ടല്‍ െ്രെപവറ്റ് ലിമിറ്റ!ഡ് എന്ന കമ്പനിക്കു കരാര്‍ നല്‍കിയതിനു പകരമായി ലാലുവിന്റെ സഹായി പ്രേംചന്ദ് ഗുപ്ത രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നും പിന്നീട് ഇതു റാബറി ദേവിയുടെയും മക്കളുടെയും പേരിലേക്ക് മാറ്റിയെന്നും ആരോപണമുയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com