മണിക് ദാ സിപിഎമ്മിനെ നയിക്കും? നീക്കം ശക്തം 

ഹൈദരാബാദില്‍ നടക്കുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യച്ചൂരിയെ മാറ്റി മണിക് സര്‍ക്കാരിനെ സെക്രട്ടറിയാക്കാന്‍ പ്രകാശ് കാരാട്ട് വിഭാഗത്തിന്റെ നീക്കം - കാരാട്ടിന് കേരളഘടകത്തിന്റെ പൂര്‍ണപിന്തുണ 
മണിക് ദാ സിപിഎമ്മിനെ നയിക്കും? നീക്കം ശക്തം 

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ നടക്കുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യച്ചൂരിയെ മാറ്റി മണിക് സര്‍ക്കാരിനെ സെക്രട്ടറിയാക്കാന്‍ പ്രകാശ് കാരാട്ട് വിഭാഗത്തിന്റെ നീക്കം. മണിക് സര്‍ക്കാരിനെ മുന്നോട്ട് വെക്കുമ്പോള്‍ കേരളഘടകത്തിന്റെ പൂര്‍ണപിന്തുണ ലഭിക്കുമെന്നതുമാണ് കാരാട്ടിന്റെ ഈ നീക്കത്തിന് പിന്നില്‍

കാരാട്ട് വിഭാഗം സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ച പേരുകളില്‍ മണിക് സര്‍ക്കാര്‍ ഇടം പിടിച്ചിരുന്നില്ല. എസ്ആര്‍പി, രാഘവലു, വൃന്ദാ കാരാട്ട് എന്നിവരുടെ പേരുകളാണ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം അവലൈബല്‍ പിബിയോഗത്തില്‍ രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് പിന്തുണ വിഷയത്തില്‍ കാരാട്ട് വിഭാഗം കടുത്ത നിലപാട് എടുത്തു. എന്നാല്‍ യച്ചൂരി സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനോട് യോജിക്കാനാകില്ലെന്ന് കാരാട്ടിനെ പിന്തുണയ്ക്കുന്നവര്‍ വ്യക്തമാക്കി.

എസ്ആര്‍പി പ്രഥമ പരിഗണന നല്‍കിയെങ്കിലും പ്രായം തടസമാകുമെന്ന് കണ്ടതിന് പിന്നാലെ രാഘവലുവിനെ സെക്രട്ടറിയാക്കാന്‍ കാരാട്ട് പക്ഷം ആലോചിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു അഭിപ്രായ സമന്വയം രൂപീകരിക്കാന്‍ കഴിയാതെ വന്നതും പിബിയില്‍ സീനിയര്‍ അല്ലെന്നതിനാലും രാഘവലുവിനെ വേണ്ടെന്നു വെക്കുകയായിരുന്നു. തുടര്‍ന്നാണ് വൃന്ദയുടെ പേര് മുന്നോട്ട് വെച്ചത്. ഈ നീക്കത്തെ കാരാട്ട് തന്നെ എതിര്‍ത്തു. വൃന്ദ സെക്രട്ടറിയായാല്‍ സ്വജനപക്ഷപാതം എന്ന ആരോപണം ഉയരുമെന്നതിനാലാണ് ഇത്. തുടര്‍ന്നാണ് പാര്‍ട്ടിയിലും ദേശീയ തലത്തിലും ക്ലീന്‍ ഇമേജുള്ള മണിക് സര്‍ക്കാരിനെ സെക്രട്ടറിയാക്കാനുള്ള നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com