കത്വ കൂട്ടബലാത്സംഗം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th April 2018 09:43 PM |
Last Updated: 12th April 2018 09:43 PM | A+A A- |

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ എട്ടുവയസുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തും.
കൂട്ടബലാത്സംഗത്തിന് ഇരയായി എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസ് മുതല്‍ ഇന്ത്യാഗേറ്റ് വരെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.