മോദി ഗോബാക്ക്; ആര്‍ത്തുവിളിച്ച് തമിഴകം; പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മോദി ഗോബാക്ക്; ആര്‍ത്തുവിളിച്ച് തമിഴകം; പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

കാവേരി നദീജല ബോര്‍ഡ് സ്ഥാപിക്കാത്തതില്‍ പ്രതിഷേധം നടക്കുന്ന തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി തമിഴ് സംഘടനകള്‍

ചെന്നൈ: കാവേരി നദീജല ബോര്‍ഡ് സ്ഥാപിക്കാത്തതില്‍ പ്രതിഷേധം നടക്കുന്ന തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി തമിഴ് സംഘടനകള്‍. ചെന്നൈയില്‍ ഡിഫന്‍സ് എക്‌സപോ ഉദ്ഘാടനം ചെയ്യാനാണ് മോദിയെത്തിയത്. രാവിലെ 9.35ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് പതിവ് സ്വീകരണത്തിന് വിപരീതമായി ലഭിച്ചത് മോദി ഗോബാക്ക് മുദ്രാവാക്യങ്ങളാണ്. 

പ്രതിഷേധവുമായി എത്തിയ രാഷ്ട്രീയ നേതാക്കളയും സാമൂഹ്യ കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭാരതിരാജ, വെട്രിമാരന്‍,ഗൗതമന്‍,ആമിര്‍ തുടങ്ങി നിരവധി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. 

തമിഴക വാഴ്‌വുരുമൈ  കച്ചി പ്രവര്‍ത്തകര്‍ വലിയ ഒരു പരസ്യബോര്‍ഡിന് മുകളില്‍ കയറി നിന്നാണ് കരിങ്കൊടു കാട്ടിയത്. ഇയ്യാളെ താളെയിറക്കാന്‍ പൊലീസ് ആകുംവിധം ശ്രമിച്ചെങ്കിലും നടന്നില്ല. ടി.ടി.വി ദിനകരന്‍ കറുത്ത ബലൂണുകള്‍ പറത്തിയാണ് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com