സംസ്ഥാനങ്ങളോട് വിവേചനമില്ല; ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യമെന്നും പ്രധാനമന്ത്രി

ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് പ്രധാനമന്ത്രി  -  ജനസംഖ്യാ നിയന്ത്രണത്തിന് ഫലപ്രദമായ നടപടിയെടുത്ത സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍
സംസ്ഥാനങ്ങളോട് വിവേചനമില്ല; ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യമെന്നും പ്രധാനമന്ത്രി


ചെന്നൈ: ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങളോട് ധനകാര്യ കമ്മീഷന്‍ വിവേചനം
കാണിക്കുന്നുവെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 15ാംമത് ധനകാര്യ കമ്മീഷന്റ പരിഗണനാ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ യാതൊരു തരത്തിലുള്ള വിവേചനവും കാണിച്ചിട്ടില്ല. ജനസംഖ്യയ്ക്ക് അനുസരിച്ച് ഒരു പ്രദേശത്തിനും കൂടുതല്‍ ആനുകുല്യം നല്‍കിയിട്ടില്ലെന്നും മോദി പറഞ്ഞു. ചെന്നൈയില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 50ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 

പരിഗണനാ വിഷയങ്ങളില്‍ ഒരു പ്രദേശത്തിനും പ്രത്യേക ഊന്നല്‍ നല്‍കിയിട്ടില്ലെന്നും യുക്തിപൂര്‍വും സന്തുലിതവുമായിട്ടാണ് സംസ്ഥാനങ്ങളെ പരിഗണിച്ചതെന്നും മോദി പറഞ്ഞു. ദഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലെന്നും മോദി പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിന് ഫലപ്രദമായ നടപടിയെടുത്ത സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ധനകാര്യ കമ്മീഷനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

ദഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെയും ധനകാര്യ വിദഗ്ധരുടെയും യോഗം തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടു കേന്ദ്രം അവഗണന കാട്ടുകയാണെന്ന വികാരമായിരുന്നു യോഗത്തില്‍ സംബന്ധിച്ച എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ പങ്കുവച്ചത്. ഫെഡറല്‍ സംവിധാനം തകര്‍ത്ത് ഏകാധിപത്യ രീതി കൊണ്ടുവരാനാണു കേന്ദ്രത്തിന്റെ ശ്രമമെന്നും വിമര്‍ശനമുയര്‍ന്നു. സംസ്ഥാനങ്ങളുടെ അധികാരം എടുത്തുമാറ്റി രാജ്യത്തെ ഫെഡറല്‍സംവിധാനം പൊളിച്ചെഴുതാനുള്ള കേന്ദ്രത്തിന്റെ നീക്കമാണെന്നും യോഗത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com