കത്തുവ പീഡനം: അതിവേഗ കോടതി സ്ഥാപിക്കും; 90 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കും

കത്തുവ പീഡനക്കേസില്‍ പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി - 90 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കും
കത്തുവ പീഡനം: അതിവേഗ കോടതി സ്ഥാപിക്കും; 90 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കും

ശ്രീനഗര്‍: കത്തുവയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്നതിനായി പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഇക്കാര്യം അഭ്യര്‍ഥിച്ചുകൊണ്ട് ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇവര്‍ കത്തയച്ചു.

സംസ്ഥാനത്തെ ആദ്യത്തെ പ്രത്യേക കോടതിയാകുന്ന ഇവിടെ 90 ദിവസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാരെ സര്‍വീസില്‍നിന്നും നീക്കം ചെയ്തതായും പി ഡി പി വ്യത്തങ്ങള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com