വിഎച്ച്പിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു; ശനിയാഴ്ച മുതല്‍ നിരാഹാരസമരവുമായി തൊഗാഡിയ

വിഎച്ച്പിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് തൊഗാഡിയ- ശനിയാഴ്ച മുതല്‍ നിരാഹാരമിരിക്കും - മോദിയ്‌ക്കെതിരായ പോരാട്ടം തുടരമെന്നും തൊഗാഡിയ 
വിഎച്ച്പിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു; ശനിയാഴ്ച മുതല്‍ നിരാഹാരസമരവുമായി തൊഗാഡിയ

മുംബൈ: വിശ്വഹിന്ദുപരിഷത്ത് രാജ്യാന്തര പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ പിന്തുണച്ച സ്ഥാനാര്‍ത്ഥി തോറ്റതിന് പിന്നലെ പ്രവീണ്‍ തൊഗാഡിയ വിഎച്ച്പി വിട്ടു. വിഎച്ച്പിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു. ഇതോടെ 35 വര്‍ഷക്കാലമായി സംഘടനയുമായുള്ള ബന്ധമാണ് ഉപേക്ഷിച്ചത്. തന്റെ സ്ഥാനാര്‍ത്ഥി തോറ്റതിന് പിന്നാലെ വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം തൊഗാഡിയയ്ക്ക് നഷ്ടപ്പെട്ടിരുന്നു

ഹിന്ദുക്കളുടെ ഉന്നമനത്തിനായി ഇനിയും പോരാട്ടും തുടരും. പുതിയ സാഹചര്യത്തില്‍ തൊഗാഡിയ ബദല്‍ ഹിന്ദു സംഘടനയ്ക്കു രൂപം നല്‍കുമെന്നാണു സൂചന. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കണമെന്ന ആവശ്യവുമായി 17ന് അദ്ദേഹം അനിശ്ചിതകാല നിരാഹാരം ആരംഭിക്കും.. ഇന്ന് നടന്ന സംഘടനാ തെരഞ്ഞടുപ്പില് തൊഗാഡിയ പിന്തുണച്ച രാഘവറെഡ്ഢിയെ പരാജയപ്പെടുത്തി നരേന്ദ്ര മോദി പക്ഷക്കാരനും ഹിമാചല്‍പ്രദേശ് മുന്‍ ഗവര്‍ണറുമായ വി.എസ്.കോക്‌ജെ തിരഞ്ഞെടുക്കപ്പെട്ടത്. 192 അംഗ തിരഞ്ഞെടുപ്പ് സമിതിയില്‍ 131 പേരും കോക്‌ജെയെ പിന്തുണച്ചു. തൊഗാഡിയയുടെ വിശ്വസ്തനും അധ്യക്ഷനുമായിരുന്ന രാഘവ് റെഡ്ഡിക്ക് 60 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ഇതോടെ രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം തൊഗാഡിയയ്ക്ക് നഷ്ടമായി. പ്രസിഡന്റ് ആണ് വര്‍ക്കിങ് പ്രസിഡന്റിനെ നോമിനേറ്റ് ചെയ്യേണ്ടത്. പ്രവീണ്‍ തൊഗാഡിയ വഹിച്ചിരുന്ന വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വി.എസ്. കോക്‌ജെ അലോക് കുമാറിനെ നാമനിര്‍ദേശം ചെയ്തതോടെയാണ് തൊഗാഡിയയുടെ സ്ഥാനം തെറിച്ചത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി പ്രവീണ്‍ തൊഗാഡിയ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com