അംബേദ്ക്കറെ പറ്റി സംസാരിക്കാനെത്തിയ ജിഗ്നേഷ് മേവാനിയെ ബിജെപി സര്‍ക്കാര്‍ തടഞ്ഞു

മനുസ്മൃതിയെ പറ്റി സംസാരിക്കാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് എത്തിയാല്‍ സ്വീകരിക്കുകയും അംബേദ്കറെയും ഇന്ത്യന്‍ ഭരണഘടനയെയും പറ്റി സംസാരിക്കാനെത്തിയാല്‍ തടയുകയാണെന്നും മേവാനി
അംബേദ്ക്കറെ പറ്റി സംസാരിക്കാനെത്തിയ ജിഗ്നേഷ് മേവാനിയെ ബിജെപി സര്‍ക്കാര്‍ തടഞ്ഞു

ജയ്പൂര്‍:രാജസ്ഥാന്‍ നാഗൂര്‍ ജില്ലയില്‍ അംബേദ്ക്കര്‍ പരിപാടിയില്‍ സംസാരിക്കാനെത്തിയ ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയെ ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു. പരിപാടി നടക്കുന്ന സ്ഥലത്ത് മേവാനിക്ക് നിയന്ത്രണം ഏര്‍പ്പടുത്തിയ സാഹചര്യത്തിലാണ് തടഞ്ഞതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ സംഭവം ഞെട്ടിപ്പിക്കുന്നതെന്നാണ് മോവാനിയുടെ വിശദീകരണം.

തടഞ്ഞതിന് പിന്നാലെ ആരോടും സംസാരിക്കാനും മേവാനിയെ പൊലീസ് അനുവദിച്ചില്ല. അഹമ്മദാബാദിലേക്ക്  തിരിച്ചുപറക്കാനായിരന്നു പൊലീസിന്റെ ഉത്തരവ്. രാവിലെ ജയ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് തനിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കാര്യം അറിഞ്ഞത്. താന്‍ ഇന്ത്യന്‍ ഭരണഘടനയെയും അംബേദ്ക്കറെയും സംബന്ധിച്ച് ഒരു പരിപാടിയില്‍ സംബന്ധിക്കാനാണ് ജയ്പൂരില്‍ എത്തിയതെന്നും മേവാനി ട്വീറ്ററില്‍ കുറിച്ചു. താങ്കള്‍ക്ക് ജയ്പൂരിലേക്കുള്ള പ്രവേശനത്തിന് അനുവാദമില്ലെന്ന് അതിനാല്‍ മടങ്ങിപ്പോകണമെന്നും ഡിസിപി പറഞ്ഞതായും. പത്രസമ്മേളനം വിളിക്കാന്‍ പോലും അനുവാദം തന്നില്ലെന്നും മേവാനി പറഞ്ഞു.

അതേസമയം താന്‍ മേലില്‍ നിന്നും കിട്ടിയ നിര്‍ദേശം നടപ്പാക്കുക മാത്രമായിരുന്നെന്ന്  ജയ്പൂര്‍ ഡിസിപി പറഞ്ഞു. വസുന്ധരാരാജ സര്‍ക്കാരിന്റെ നടപടി നാണക്കേടുണ്ടാക്കുന്ന നടപടിയായിപ്പോയെന്നും മനുസ്മൃതിയെ പറ്റി സംസാരിക്കാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് എത്തിയാല്‍ സ്വീകരിക്കുകയും അംബേദ്കറെയും ഇന്ത്യന്‍ ഭരണഘടനയെയും പറ്റി സംസാരിക്കാനെത്തിയാല്‍ തടയുകയാണെന്നും മേവാനി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com