എട്ടാം ക്ലാസുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവം അടുത്ത ഗ്രാമത്തില്‍ വെള്ളം ശേഖരിക്കാന്‍ പോകുന്നതിനിടെ

സമീപത്തുള്ള കാട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയ മൂന്നംഗ സംഘം കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു
എട്ടാം ക്ലാസുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവം അടുത്ത ഗ്രാമത്തില്‍ വെള്ളം ശേഖരിക്കാന്‍ പോകുന്നതിനിടെ

റാഞ്ചി: കത്വയിലെ പെണ്‍കുട്ടിക്ക് നേരിട്ട ദാരുണാന്ത്യത്തിന്റെ ഞെട്ടലില്‍ നിന്നും രാജ്യം മുക്തമാകുന്നതിന് മുന്‍പ് വീണ്ടും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമ വാര്‍ത്തകളാണ് പുറത്തുവരുന്നത്. എട്ടാം ക്ലാസുകാരിയെ തോക്കു ചൂണ്ടി പേടിപ്പിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന വാര്‍ത്തയാണ് ജാര്‍ഖണ്ഡില്‍ നിന്നും വരുന്നത്. 

അടുത്ത ഗ്രാമത്തിലേക്ക് കുടിവെള്ളം ശേഖരിക്കുന്നതിനായി പോകുന്നതിന് ഇടയിലായിരുന്നു പെണ്‍കുട്ടിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മാര്‍ച്ച് 31നായിരുന്നു സംഭവം. സമീപത്തുള്ള കാട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയ മൂന്നംഗ സംഘം കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

പുലര്‍ച്ചെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുപോയിട്ട് ഉപേക്ഷിക്കുന്നതിന് തൊട്ടുമുന്‍പും പീഡനത്തിന്  വിധേയമാക്കി. സംഭവം മറ്റാരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഇത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി നടന്ന സംഭവങ്ങള്‍ അവര്‍ക്ക് മുന്നില്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com