കത്വ സംഭവം: കശ്മീര്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പ്രതിഷേധം 

കശ്മീരില്‍ പീഡനത്തിനിരയായ എട്ടു വയസുകാരിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ് മുഫ്തിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പ്രതിഷേധം
കത്വ സംഭവം: കശ്മീര്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പ്രതിഷേധം 

കശ്മീരിലെ കത്വ മേഖലയില്‍ ക്ഷേത്രത്തിനകത്തുവെച്ച് ക്രൂരമായി പീഡനത്തിനിരയായ എട്ടു വയസുകാരിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ് മുഫ്തിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പ്രതിഷേധം. കുഞ്ഞുമകള്‍ക്ക് നീതിവേണമെന്നാവശ്യപ്പെട്ട് മലയാളത്തില്‍ നിരവധി കമന്റുകളാണ് മെഹ്ബൂബ് മുഫ്തിയുടെ പേജില്‍ നിറയുന്നത്.

അന്വേഷണം ദ്രുതഗതിയില്‍ നടക്കുകയാണെന്നും നീതി ഉറപ്പാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ കുറിപ്പിന് താഴെയാണ് മലയാളികളുടെ കമന്റുക
ള്‍. ഇംഗ്ലിഷിലും മലയാളത്തിലും കമന്റ് ചെയ്യുന്ന മലയാളികള്‍ ജസ്റ്റിസ് എന്ന ഹാഷ് ടാഗും ഉപയോഗിക്കുന്നുണ്ട്.

ഇത്രയും ഭീകരമായ ഒരു കൃത്യം താങ്കളുടെ കൂട്ടുകക്ഷിയിലെ അംഗങ്ങളില്‍ നിന്നും ഉണ്ടായിട്ട് വീണ്ടും അവരോടു ചേര്‍ന്ന് ഭരണത്തില്‍ ഇരിക്കുന്നത് ഒരു മുഖ്യമന്ത്രിയെ സംബന്ധിച്ചു ലജ്ജാവഹമാണെന്ന് കമന്റുകളില്‍ പറയുന്നു. ബിജെപി ബന്ധം ഉപേക്ഷിക്കണമെന്നാണ് പല കമന്റുകളിലെയും ആവശ്യം. 

ഇന്ത്യയില്‍ മറ്റ് ആരും അവള്‍ക്ക് നീതി ചോദിച്ചില്ലെങ്കിലും ഇങ്ങു കൊച്ചു കേരളത്തില്‍ നിന്നും ഞങ്ങള്‍ ചോദിച്ചിരിക്കുമെന്നാണ് കമന്റിലെ വാചകങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com