കത്വ സംഭവം; ബിജെപിയെ വെട്ടിലാക്കി മുന്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍; പ്രതികളെ പിന്തുണച്ചത് ബിജെപിയുടെ നിര്‍ദേശപ്രകാരം

പ്രതികളെ പിന്തുണച്ച് സംസാരിച്ചത് മന്ത്രിമാരുടെ ഭാഗത്ത്  നിന്നുമുണ്ടായ വ്യക്തിപരമായ വീഴ്ച മാത്രമെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവിന്റെ പ്രതികരണം
കത്വ സംഭവം; ബിജെപിയെ വെട്ടിലാക്കി മുന്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍; പ്രതികളെ പിന്തുണച്ചത് ബിജെപിയുടെ നിര്‍ദേശപ്രകാരം

ന്യൂഡല്‍ഹി: കത്വയില്‍ എട്ടു വയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയതിന് ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പിന്തുണച്ച് സംസാരിച്ചത് ബിജെപിയുടെ നിര്‍ദേശപ്രകാരമെന്ന് മുന്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പ്രതികളെ പിന്തുണച്ച് സംസാരിച്ചതെന്നും, തന്നെ ബലിയാടാക്കുവാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുന്‍ മന്ത്രി ചന്ദര്‍പ്രകാശ് ഗംഗ പറയുന്നു. 

പ്രതികള്‍ക്ക് അനുകൂലമായി സംസാരിച്ചത് വിവാദമായതിന് പിന്നാലെ ചന്ദര്‍പ്രകാശ് ഗംഗ ഉള്‍പ്പെടെയുള്ള രണ്ട് മന്ത്രിമാര്‍ക്ക് മന്ത്രിസഭയില്‍ നിന്നും രാജിവയ്‌ക്കേണ്ടി വന്നിരുന്നു. പ്രതികളെ പിന്തുണച്ച് സംസാരിച്ചത് മന്ത്രിമാരുടെ ഭാഗത്ത്  നിന്നുമുണ്ടായ വ്യക്തിപരമായ വീഴ്ച മാത്രമെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവിന്റെ പ്രതികരണം. 

എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മയുടെ നിര്‍ദേശം അനുസരിച്ചാണ് പ്രതികളെ അനുകൂലിച്ച് സംസാരിച്ചതെന്നും, ഹിന്ദു ഏകതാ മഞ്ചിന്റെ റാലിയില്‍ പങ്കെടുത്തതെന്നും ചന്ദര്‍പ്രകാശ് ഗംഗ വെളിപ്പെടുത്തുന്നു. രണ്ട് മന്ത്രിമാരുടെ ഭാഗത്ത് നിന്നുമുണ്ടായ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കാം എന്ന നിലയിലേക്ക് പിഡിപിയില്‍ ചര്‍ച്ചകള്‍ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ട് മന്ത്രിമാരും രാജിവെച്ച സാഹചര്യത്തില്‍ സഖ്യം തുടരുന്നതില്‍ പ്രശ്‌നങ്ങളില്ല എന്നാണ് ഇപ്പോള്‍ പിഡിപിയില്‍ ഉയരുന്ന വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com