ജുഡീഷ്യറി ശക്തവും സ്വതന്ത്രവും അല്ലെങ്കില്‍ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ല: ജസ്റ്റിസ് ചെലമേശ്വര്‍

അന്തസോടെ നമുടെ വരും തലമുറയ്ക്ക് ഈ രാജ്യത്ത ജീവിക്കാന്‍ സാധിക്കണം എങ്കില്‍ ജുഡീഷ്യറിയെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്
ജുഡീഷ്യറി ശക്തവും സ്വതന്ത്രവും അല്ലെങ്കില്‍ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ല: ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: ജുഡീഷ്യറി ശക്തവും സ്വതന്ത്രവും അല്ലെങ്കില്‍ ഇന്ത്യയില്‍ ആരും സുരക്ഷിതരായിരിക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. അന്തസോടെ നമുടെ വരും തലമുറയ്ക്ക് ഈ രാജ്യത്ത ജീവിക്കാന്‍ സാധിക്കണം എങ്കില്‍ ജുഡീഷ്യറിയെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. 

ഭരണഘടനാപരമായ ഭരണത്തിന് ജുഡീഷ്യറിയുടെ സാന്നിധ്യം അനിവാര്യമാണ്. സര്‍ക്കാരുമായും, നിയമനിര്‍മാണ സഭയുമായും ഒഴിച്ചുകൂടാനാവാത്ത ബന്ധം ജുഡീഷ്യറിക്കുണ്ടെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. നാഗ്പൂരില്‍ റൂള്‍ ഓഫ് ലോ, റോള്‍ ഓഫ് ബാര്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തെ ജുഡീഷ്യറി നേരിടുന്ന വെല്ലുവിളി മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ക്ക മുന്നില്‍ പ്രതികരണവുമായെത്തി ചരിത്രം സൃഷ്ടിച്ച സുപ്രീംകോടതി ജഡ്ജിമാരുടെ കൂട്ടത്തില്‍ ചെലമേശ്വറുമുണ്ടായിരുന്നു. ജനുവരി 12ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയി എന്നിവര്‍ക്കൊപ്പമെത്തിയായിരുന്നു ചെലമേശ്വര്‍ ജുഡീഷ്യറിയെ സംരക്ഷിക്കണം എന്ന ആവശ്യം പൊതുജനത്തിന് മുന്‍പാകെ വെച്ചത്. 

സുപ്രീംകോടതി ജഡ്ജിമാര്‍ കേസുകള്‍ പരിഗണിക്കുന്നതിലുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ ഊന്നി മുന്‍ കേന്ദ്ര മന്ത്രി ശാന്തി ഭൂഷണ്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയും ചെലമേശ്വര്‍ തന്റെ അതൃപ്തി നേരത്തെ വ്യക്തമാക്കിയിരുന്നു.വിരമിക്കുന്നതിന് മുന്‍പ് തന്റെ മറ്റൊരു വിധി കൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു ചെലമേശ്വര്‍ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com