പൊതുപൈപ്പില്‍ നിന്നും വെള്ളമെടുത്ത പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു; സംഭവം യുപിയില്‍

പ്രകോപിതരായ യുവാക്കള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയുമായിരുന്നു
പൊതുപൈപ്പില്‍ നിന്നും വെള്ളമെടുത്ത പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു; സംഭവം യുപിയില്‍

കാണ്‍പൂര്‍: പൊതുപൈപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കിയതിന് ശേഷം ജീവനോടെ കത്തിച്ചു. ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഉത്തര്‍പ്രദേശിലെ ദെഹാത് ജില്ലയില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കുഴല്‍ കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ എത്തിയ പതിനാറുകാരിയായ ധോര എന്ന പെണ്‍കുട്ടിയെ ഏതാനും യുവാക്കള്‍ തടയുകയായിരുന്നു. വെള്ളം എടുക്കരുതെന്ന ഇവരുടെ നിര്‍ദേശത്തെ ധോര അവഗണിച്ചു. 

ഇതോടെ പ്രകോപിതരായ യുവാക്കള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. പിന്നാലെ യുവാക്കള്‍ കടന്നു കളയുകയും ചെയ്തു. നിലവിളി കേട്ടെത്തിയ പ്രദേശവാസികള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com