മധ്യപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി;  അപകടത്തില്‍പ്പെട്ടത് അഞ്ച് കോച്ചുകള്‍

കട്‌നി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ആയിട്ടായിരുന്നു ട്രെയിന്‍ പാളം തെറ്റിയത്
മധ്യപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി;  അപകടത്തില്‍പ്പെട്ടത് അഞ്ച് കോച്ചുകള്‍

ജബല്‍പൂര്‍: മധ്യപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കട്‌നി-ചോപ്പാന്‍ പാസഞ്ചര്‍ ട്രെയിനിന്റെ അഞ്ച് ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. 

ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. കട്‌നി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ആയിട്ടായിരുന്നു ട്രെയിന്‍ പാളം തെറ്റിയത്. 

രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റൊരു ട്രെയിന്‍ അപകടസ്ഥലത്തേക്ക് എത്തിയിട്ടുണ്ടെന്ന് റെയില്‍വേ വ്യക്തമാക്കി. എന്നാല്‍ പാളം തെറ്റലിലേക്ക നയിച്ച കാരണത്തെ കുറിച്ച് പ്രാഥമിക നിഗമനത്തിലെത്താന്‍ റെയില്‍വേയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com