വരൂ...വെറുപ്പിന്റെ രാഷ്ട്രീയത്തെ തുടച്ചു നീക്കാം; ബിജെപിക്കെതിരെ ആഹ്വാനവുമായി കനയ്യ കുമാര്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 16th April 2018 07:05 PM |
Last Updated: 16th April 2018 07:05 PM | A+A A- |

കത്തുവയില്‍ ക്ഷേത്രത്തിനുള്ളില്‍ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കൊലയാളികളെ സംരക്ഷിക്കാന്‍ വേണ്ടി ദേശീയപതാകയേന്തി പ്രകടനം നടത്തിയ ബിജെപിക്കെതിരെ ആഹ്വാനവുമായി എഐഎസ്എഫ് നേതാവ് കനയ്യ കുമാര്‍. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരയേും അവരെ ത്രിവര്‍ണ പതാകയുടെ മറവില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരേയും ഒരുപോലെ എതിര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതീയരായ നമ്മള്‍, ഒരിക്കലും ഭാരതത്തിലെ ഒരു പെണ്‍കുട്ടിയുടേയും പീഡകരെ സംരകഷിക്കുകയോ, അപരാധികളെ ത്രിവര്‍ണ പതാകയുടെ മറവില്‍ സംരക്ഷിക്കാന്‍ അനുവദിച്ചു കൂടാ...വരൂ... വെറുപ്പിന്റെ രാഷ്ട്രീയത്തെ തുടച്ചു നീക്കാം പെണ്‍ കുട്ടികള്‍ക്ക് വേണ്ടി യുള്ള നീതിക്കായി പോരാടാം...,അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കശ്മീരിലെ കത്തുവയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പണ്‍കുട്ടിയുടെ ഘാതകരെ സംരക്ഷിക്കാന്‍ വേണ്ടി ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ സംഘടന രൂപീകരിക്കുകയും പ്രതിഷേധ പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്ന് വലിയ എതിര്‍പ്പുകളാണ് വരുന്നത്.