അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി വിദേശത്തേക്ക് പറന്നു 

: അഞ്ചുദിവസത്തെ സ്വീഡന്‍ -യുകെ സന്ദര്‍ശത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. ഏപ്രില്‍ 16 മുതല്‍ 20 വരെയാണ് സന്ദര്‍ശനം
അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി വിദേശത്തേക്ക് പറന്നു 

ന്യൂഡല്‍ഹി: അഞ്ചുദിവസത്തെ സ്വീഡന്‍ -യുകെ സന്ദര്‍ശത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. ഏപ്രില്‍ 16 മുതല്‍ 20 വരെയാണ് സന്ദര്‍ശനം. സ്വീഡനും യുകെയുമായുള്ള നയതനന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്ര. 

സ്വീഡിഷ് പ്രധാനമന്ത്രി സ്‌റ്റെഫാന്‍ ലൊഫ്‌വെന്റെ ക്ഷണം സ്വീകരിച്ചാണ് മോദി സ്വീഡനില്‍ എത്തുന്നത്. ഏപ്രില്‍ 16 സ്വീഡനിലെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസം ഇവിടെ ചെലവഴിക്കും. മോദിയുടെ ആദ്യ സ്വീഡന്‍ സന്ദര്‍ശനമാണിത്. 

സ്വീഡനില്‍നിന്നും ഏപ്രില്‍ 17ന് പ്രധാനമന്ത്രി യുകെയിലേക്ക് തിരിക്കും. ഏപ്രില്‍ 19, 20 തീയതികളില്‍ ലണ്ടനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് മീറ്റിംഗിലും മോദി പങ്കെടുക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com