രാജസ്ഥാനിൽ ഒരേമരത്തിൽ പെൺകുട്ടികളും ആൺകുട്ടിയും തൂങ്ങിമരിച്ച നിലയിൽ 

രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​റി​ൽ മൂ​ന്നു കൗ​മാ​ര​ക്കാ​രെ ഒ​രേ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
രാജസ്ഥാനിൽ ഒരേമരത്തിൽ പെൺകുട്ടികളും ആൺകുട്ടിയും തൂങ്ങിമരിച്ച നിലയിൽ 

ബാ​ർ​മ​ർ: രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​റി​ൽ മൂ​ന്നു കൗ​മാ​ര​ക്കാ​രെ ഒ​രേ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സ്വ​രൂ​പ് കാ ​താ​ല ഗ്രാ​മ​ത്തി​ൽ ഈ ​മാ​സം പ​ന്ത്ര​ണ്ടി​നാ​ണ് ദാ​രു​ണ​സം​ഭ​വം ന​ട​ന്ന​ത്. 

ദ​ളി​ത് കു​ടും​ബ​ത്തി​ൽ​നി​ന്നു​ള്ള ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ​യും ഒ​രു ആ​ണ്‍​കു​ട്ടി​യെ​യു​മാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു 12, 13 എ​ന്നി​ങ്ങ​നെ​യും ആ​ണ്‍​കു​ട്ടി​ക്ക് 17 വ​യ​സു​മാ​ണ് പ്രാ​യം. കൗ​മാ​ര​ക്കാ​ർ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സി​ലാ​കു​ന്ന​തെ​ന്നു പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. 

രാ​ത്രി സാ​ധാ​ര​ണ​നി​ല​യി​ൽ ഉ​റ​ങ്ങാ​ൻ പോ​യ പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് അ​ടു​ത്ത​ദി​വ​സം ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് ജീ​വ​നൊ​ടു​ക്കി​യ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് എ​ൻ​ഡി​ടി​വി​യോ​ടു പ​റ​ഞ്ഞു. ജീ​വ​നൊ​ടു​ക്കി​യ മൂ​വ​രും അ​ടു​ത്തി​ട​പ​ഴ​കി​യി​രു​ന്ന​വ​രാ​ണെ​ന്നു ഗ്രാ​മ​വാ​സി​ക​ൾ പ​റ​യു​ന്നു. 

വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി മേ​ഘ് വാ​ൾ സ​മു​ദാ​യം പ​ഞ്ചാ​യ​ത്ത് യോ​ഗം ചേ​ർ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ന് ഇ​തേ​വ​രെ വ്യ​ക്ത​മായ കാ​ര​ണം വി​ശ​ദീ​ക​രി​ക്കാ​ൻ പൊ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com