കര്‍ണാടക തെരഞ്ഞടുപ്പ്: ബിജെപി പട്ടികയില്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇടമില്ല

കര്‍ണാടക തെരഞ്ഞടുപ്പ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സീറ്റില്ല - ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ സ്വീകരിച്ച അതേരീതി ത്‌ന്നെയാകും കര്‍ണാടകയിലും സ്വീകരിക്കുക 
കര്‍ണാടക തെരഞ്ഞടുപ്പ്: ബിജെപി പട്ടികയില്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇടമില്ല

ബംഗളൂരൂ: കര്‍ണാടക തെരഞ്ഞുടുപ്പില്‍ ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോഴും ഒരു ക്രിസ്ത്യാനിയോ മുസ്ലീം സ്ഥാനാര്‍ത്ഥിയോ പട്ടികയില്‍ ഇടം  പിടിച്ചില്ല. ഇന്നലെ 82 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ട രണ്ടാംഘട്ട പട്ടികയാണ് പാര്‍ട്ടി പ്രസിദ്ധീകരിച്ചിട്ടുള്ളത്. നേരത്തെ ഏപ്രില്‍ എട്ടിനാണ് ബിജെപി ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവരുള്‍പ്പെട്ട ബിജെപിയുടെ കേന്ദ്രകമ്മറ്റിയാണ് രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്. അധികാരത്തിലെത്താനായി സ്ഥാനാര്‍ത്ഥി  പട്ടികയില്‍ എന്തുമാറ്റത്തിനും ബിജെപി തയ്യാറാണെന്ന് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യദ്യൂരപ്പയുമായി അടുപ്പമുള്ളവരാണ് പട്ടികയില്‍ സ്ഥാനാര്‍്ത്ഥി പട്ടികയില്‍ ഇടം പിടിച്ചതെന്നാണ് ബിജെപി വിമതര്‍ പറയുന്നത്. 

രണ്ടാം പട്ടികയില്‍ 32 ലിംഗായത്തുകളും 19 വൊക്കാലിഗകളും 20 ഒബിസിക്കാരും ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ പട്ടികയില്‍ ഒരു മുസ്ലീം, ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെയും ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ പാര്‍ട്ടി സ്വീകരിച്ച നയം തന്നെയാണ് കര്‍ണാടക തെരഞ്ഞടുപ്പിലും ബിജെപി സ്വീകരിക്കുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ ക്രിസ്ത്യാനികളോ, മുസ്ലീങ്ങളോ പട്ടികിയല്‍ ഇടം പിടിച്ചിരുന്നില്ല.72 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് ആദ്യപട്ടിക പുറത്തിറക്കിയത്. മെയ് 12നാണ്  തെരഞ്ഞടുപ്പ്. മെയ് 15നാണ് ഫലപ്രഖ്യാപനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com