സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ; കേരളത്തില്‍ നിന്നും 175 പ്രതിനിധികള്‍

സിപിഎമ്മിന്റെ 22ാംമത് പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ ഹൈദരബാദില്‍ തുടക്കമാകും. സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും 175 പ്രതിനിധികള്‍ പങ്കെടുക്കും
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ; കേരളത്തില്‍ നിന്നും 175 പ്രതിനിധികള്‍

കൊച്ചി: സിപിഎമ്മിന്റെ 22ാംമത് പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ ഹൈദരബാദില്‍ തുടക്കമാകും. സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും 175 പ്രതിനിധികള്‍ പങ്കെടുക്കും. പൊളിറ്റ്ബ്യൂറോയിലും കേന്ദ്രക്കമറ്റിയിലുമുള്ള മലയാളികളെ കൂടാതെയാണ്.

മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റ് കേന്ദ്രകമ്മറ്റി അംഗങ്ങളും ഇന്ന് രാവിലെ യാത്രതിരിക്കും. 22നാണ് സമാപനസമ്മേളനം. സമ്മേളനത്തിന് മുന്നോടിയായി പിബിയും കേന്ദ്രകമ്മറ്റിയോഗവും ചേരുന്നത് കണക്കാക്കിയാണ് പ്രധാന നേതാക്കളുടെ യാത്ര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com