പ്രധാനമന്ത്രി പ്രതികരിക്കണമെങ്കില്‍ വിദേശത്തെത്തണം, എങ്കില്‍ തലസ്ഥാനം രാജ്യത്തിന് പുറത്തേക്ക് മാറ്റിക്കൂടേ ; പരിഹാസവുമായി ശിവസേന

പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെഴുതിയ എഡിറ്റോറിയലിലാണ് ശിവസേന  മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്
പ്രധാനമന്ത്രി പ്രതികരിക്കണമെങ്കില്‍ വിദേശത്തെത്തണം, എങ്കില്‍ തലസ്ഥാനം രാജ്യത്തിന് പുറത്തേക്ക് മാറ്റിക്കൂടേ ; പരിഹാസവുമായി ശിവസേന

മുംബൈ : രാജ്യത്തെ പ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കുന്നത് വിദേശരാജ്യങ്ങളിലെത്തുമ്പോഴാണ്. എങ്കില്‍ ഇന്ത്യയുടെ തലസ്ഥാനം രാജ്യത്തിന് വെളിയിലേക്ക് മാറ്റൂ. പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെഴുതിയ എഡിറ്റോറിയലിലാണ് ശിവസേന തലവന്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 

രാജ്യത്തുള്ളപ്പോള്‍ പ്രധാനമന്ത്രി മൗനി ബാബയാണ്. വിദേശത്തുപോകുമ്പോഴാണ് രാജ്യത്തെ വിഷയങ്ങളില്‍ പ്രതികരിക്കുന്നത്. ഇപ്പോള്‍ തന്നെ ലണ്ടനില്‍ വെച്ചാണ് കത്തുവ, ഉന്നാവോ വിഷയങ്ങളില്‍ മോദി വായ തുറക്കുന്നത് തന്നെ. പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളുടെ വിഷയത്തില്‍ പ്രതികരിക്കണമെങ്കില്‍ വിദേശത്ത് എത്തണമെന്നാണ് ഇത് കാണിക്കുന്നത്. 

ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ തലസ്ഥാനം ലണ്ടന്‍, പാരീസ്, ന്യൂയോര്‍ക്ക്, ടോക്യോ, ജര്‍മ്മനി തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റുന്നത് പരിഗണിക്കാവുന്നതാണ്. അതിന് കഴിയില്ലെങ്കില്‍ ന്യൂഡല്‍ഹിയില്‍ വിദേശ രാജ്യമെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വലിയ സെറ്റിടണമെന്ന് സാമ്‌നയുടെ
എഡിറ്റോറിയലില്‍ പരിഹസിക്കുന്നു. 

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഉപദേശം ശരിയാണെനന്ും സാമ്‌ന ലേഖനത്തില്‍ പറയുന്നു. മൗനിയായിരിക്കാതെ, വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാനായിരുന്നു മോദിയോട് മന്‍മോഹന്‍സിംഗ് ആവശ്യപ്പെട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com