ട്വിറ്ററില്‍ പേരുമാറ്റി ബിജെപിക്ക് ഖുശ്ബുവിന്റെ മറുപടി; ഖുശ്ബു സുന്ദര്‍, ബിജെപിക്കത് നഖ്ഹത് ഖാന്‍

ട്വിറ്ററില്‍ പേരുമാറ്റി ബിജെപിക്ക് ഖുശ്ബുവിന്റെ മറുപടി; ഖുശ്ബു സുന്ദര്‍, ബിജെപിക്കത് നഖ്ഹത് ഖാന്‍

ഞാന്‍ ഒരു മുസ്ലീം ആണ്, മരണം വരെ അങ്ങിനെ തുടരും എന്ന ട്വീറ്റിന്റെ പേരില്‍ ബിജെപിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ മറുപടിയുമായി നടി ഖുശ്ബു. ട്വിറ്ററില്‍ തന്റെ പേര് മാറ്റിയാണ് ബിജെപിക്കുള്ള ഖുശ്ബുവിന്റെ മറുപടി. 

ഖുശ്ബു സുന്ദര്‍, ബിജെപിക്ക് അത് നഖ്ഹത്ത് ഖാന്‍ എന്നാണ് ഖുശ്ബു തന്റെ ട്വിറ്ററിലെ പേര് മാറ്റിയിരിക്കുന്നത്. മുസ്ലീമായിട്ടാണ് ജനിച്ചത്. മരിക്കുന്നതും അതായിട്ടാവും. അതൊരു പ്രശ്‌നമേ അല്ല എന്നത് കൊണ്ട് തന്നെ മതം മറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുക പോലുമില്ല. മതത്തിന്റെ നിയമത്തിനനുസരിച്ചല്ല ഞാന്‍ ജീവിക്കുന്നത്. മനുഷ്യത്വം, തുല്യാവസരം, ശാക്തീകരണം, പ്രത്യേകിച്ച് സ്ത്രീശാക്തീകരണം, സഹവര്‍തിത്വം എന്നിവയുടെ നിയമങ്ങളാണ് എന്നെ നയിക്കുന്നത്. ബിജെപിക്ക് വ്യത്യസ്ത നിയമമായിരിക്കും എന്നായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. 

ഖുശ്ബുവിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ രൂക്ഷ അധിക്ഷേപങ്ങളായിരുന്നു ഖുശ്ബുവിന് നേരെ ബിജെപി ഉയര്‍ത്തിയത്. നിരീശ്വരവാദിയായ ഖുശ്ബു ഇപ്പോള്‍ എങ്ങിനെ മുസ്ലീമായെന്നാണ് ചിലരുടെ ചോദ്യം. ആഴ്ചകള്‍ പിന്നിട്ടിട്ടും ബിജെപിക്കാരുടെ അതിക്രമം അവസാനിക്കാതെ വന്നതോടെയാണ് ഖുശ്ബു ട്വിറ്ററിലെ തന്റെ പേര് മാറ്റിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com