രാമക്ഷേത്രം ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകും: വിഎച്ച്പി പ്രസിഡന്റ്

വിഎച്ച്പി പ്രസിഡന്റ് സ്ഥാനമേറ്റടുത്തതിന് പിന്നാലെയുള്ള ആദ്യ അയോധ്യ സന്ദര്‍ശനത്തിനു മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാമക്ഷേത്രം ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകും: വിഎച്ച്പി പ്രസിഡന്റ്

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍തന്നെ യാഥാര്‍ത്ഥ്യമാക്കുമെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് പ്രസിഡന്റ് സദാശിവ് കോക്‌ജെ. വിഎച്ച്പി പ്രസിഡന്റ് സ്ഥാനമേറ്റടുത്തതിന് പിന്നാലെയുള്ള ആദ്യ അയോധ്യ സന്ദര്‍ശനത്തിനു മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം അയോധ്യയിലെത്തി. ക്ഷേത്രസന്ദര്‍ശനത്തിനിടെ രാമജന്‍മ ഭൂമി ന്യാസ് ചെയര്‍മാന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

രാമഭൂമി സംരക്ഷണം, ഗോ സംരക്ഷണം, ഹൈന്ദവ ഏകീകരണം തുടങ്ങിയവയാണ് വിഎച്ച്പിയുടെ മുഖ്യ ലക്ഷ്യമെന്നും കോക്‌ജെ പറഞ്ഞു. അടുത്തിടെയാണാ പ്രവീണ്‍ തൊഗാഡിയുടെ കയ്യില്‍ നിന്നും വിഎച്ച്പിയുടെ ഭരണസാരഥ്യം കോക്‌ജെ ഏറ്റെടുത്തത്. വിഎച്ച്പിയില്‍ നേതൃത്വമാറ്റം സംഭവിച്ചെങ്കിലും സംഘടനയുടെ നയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ല എന്ന് വ്യക്തമാക്കുന്ന രീതിയിലാണ് കോക്‌ജെയുടെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com