സംഗതി ഏകകണ്ഠമല്ല; യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതില്‍ നാലുപേര്‍ വിയോജിച്ചു

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി വീണ്ടും ജനറല്‍ സെക്രട്ടറിയായി തുടരാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചത് ഏകകണ്ഠമായല്ലെന്ന് റിപ്പോര്‍ട്ട്.
സംഗതി ഏകകണ്ഠമല്ല; യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതില്‍ നാലുപേര്‍ വിയോജിച്ചു

ഹൈദരാബാദ്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി വീണ്ടും ജനറല്‍ സെക്രട്ടറിയായി തുടരാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചത് ഏകകണ്ഠമായല്ലെന്ന് റിപ്പോര്‍ട്ട്. യെച്ചൂരിയെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കുന്നതില്‍ നാലുപേര്‍ വിയോജിപ്പ് രേഖപ്പെടുത്തി. കേന്ദ്രകമ്മിറ്റിയിലെ 90 പേര്‍ യെച്ചൂരിക്ക് പിന്നില്‍ അണിനിരന്നപ്പോഴാണ് നാലുപേര്‍ വിയോജിപ്പുമായി രംഗത്തുവന്നത്. ഇവരില്‍ രണ്ടുപേര്‍ മണിക് സര്‍ക്കാരിന്റെ പേര് നിര്‍ദേശിച്ചതായാണ് വിവരം. 

ജനറല്‍ സെക്രട്ടറി പദത്തില്‍ യെച്ചൂരിക്ക് ഇത് രണ്ടാമൂഴമാണ്. 2015 ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി പാര്‍ട്ടിയുടെ അമരത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

95 അംഗ കേന്ദ്രകമ്മിറ്റിക്കും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി. ഇതില്‍ 19 പേര്‍ പുതുമുഖങ്ങളാണ്. കേരളത്തില്‍ നിന്ന് പി കെ ഗുരുദാസന്‍ ഒഴിവായി. പകരം എംവി ഗോവിന്ദനും, കെ രാധാകൃഷ്ണനും കേന്ദ്രകമ്മിറ്റിയില്‍ ഇടംനേടി. ബംഗാളില്‍ നിന്നും മൂന്നുപേര്‍ പുതുതായി സിസിയില്‍ ഇടംപിടിച്ചു. ബംഗാളിലെ നേതാക്കളായ ശ്യാമള്‍ ചക്രവര്‍ത്തി, ബസുദേവ് ആചാര്യ ഗൗതം ദേബ് എന്നിവര്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഒഴിവായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com