മേഘാലയയില്‍ അഫ്‌സപ പിന്‍വലിച്ചു; അരുണാചലിലും ഇളവ്

മണിപ്പൂരും നാഗാലാന്റും,അരുണാചല്‍ പ്രദേശും ജമ്മു കശ്മീരുമാണ് നിലവില്‍ അഫ്‌സ്പ നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍
മേഘാലയയില്‍ അഫ്‌സപ പിന്‍വലിച്ചു; അരുണാചലിലും ഇളവ്

ന്യൂഡല്‍ഹി: എന്‍ഡിഎ സഖ്യം ഭരണത്തിലേറിയതിന് പിന്നാലെ മേഘാലയിയില്‍ പ്രത്യേക സൈനിക നിയമമായ അഫ്‌സ്പ പിന്‍വലിച്ചു. മേഘാലയയില്‍ പൂര്‍ണമായും പിന്‍വലിച്ചപ്പോള്‍ അയല്‍ സംസ്ഥാനമായ അരുണചല്‍ പ്രദേശിലെ എട്ട് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിയമം പിന്‍വലിച്ചു.  സംസ്ഥാന സര്‍ക്കാരിന്റെ ക്രമസമാധാന നിലയെക്കുറിച്ചുള്ള തൃപ്തികരമായ റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് നിയം പിന്‍വലിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

2017 സംപ്റ്റംബര്‍ വരെ മേഘാലയയുടെ നാല്‍പ്പത് ശതമാനം ഭാഗം അഫ്‌സ്പ നിയമത്തിന് കീഴിലായിരുന്നു.അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞ വര്‍ഷം 16 പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അഫ്‌സ്പ നിലനിന്നിരുന്നത്. ഇതില്‍ എട്ടെണ്ണത്തെ ഒവിവാക്കിയിട്ടുണ്ട്. 

2015ല്‍ ത്രിപുരയില്‍ നിന്നും അഫ്‌സപ പിന്‍വലിച്ചിരുന്നു. അസമില്‍ ഏതാനും പ്രദേശങ്ങളില്‍ നിയമം നിലനില്‍ക്കുന്നുണ്ട്. മണിപ്പൂരും നാഗാലാന്റും,അരുണാചല്‍ പ്രദേശും ജമ്മു കശ്മീരുമാണ് നിലവില്‍ അഫ്‌സ്പ നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com