ഭീം ആര്‍മി നേതാവിനെ തിരിച്ചറിയാതെ യുപി പൊലീസ്; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് വിനയ് രത്തനെ ഒപ്പംനിര്‍ത്തി

ഭീം ആര്‍മി ദേശീയ പ്രസിഡന്റ് വിനയ് രത്തനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പോസ്റ്ററൊട്ടിച്ച ഉത്തര്‍പ്രദേശ് പൊലീസ് പുലിവാല് പിടിച്ചു
ഭീം ആര്‍മി നേതാവിനെ തിരിച്ചറിയാതെ യുപി പൊലീസ്; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് വിനയ് രത്തനെ ഒപ്പംനിര്‍ത്തി

ഫത്തേപ്പൂര്‍: ഭീം ആര്‍മി ദേശീയ പ്രസിഡന്റ് വിനയ് രത്തനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പോസ്റ്ററൊട്ടിച്ച ഉത്തര്‍പ്രദേശ് പൊലീസ് പുലിവാല് പിടിച്ചു. വിനയ് രത്തനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ വീട്ടിന് മുന്നില്‍ പോസ്റ്ററൊട്ടിച്ച സഹരന്‍പൂര്‍ പൊലീസിനാണ് അമളി പിണഞ്ഞിരിക്കുന്നത്. തങ്ങള്‍ക്ക് രത്തനെ മനസ്സിലായില്ല എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ സഹരന്‍പൂര്‍ പൊലീസ് സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചു. 

ശനിയാഴ്ചയാണ് സഹരന്‍പൂരിലെ ഫത്തേപ്പൂര്‍ വില്ലേജിലെ വിനയ് രത്തനെ വീട്ടില്‍ പൊലീസെത്തിയത്. രത്തനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കോടതി ഓര്‍ഡര്‍ പതിക്കാനായിരുന്നു ഇവര്‍ എത്തിയത്. രത്തന്റെ  മാതാവ് ഇളയ മകന്‍ സച്ചിനാണെന്ന് പറഞ്ഞു പൊലീസിനോട് രത്തനെ പരിചയപ്പെടുത്തുകയായിരുന്നു.

എന്നാല്‍ രത്തനെ അരികില്‍ നിര്‍ത്തി  പോസ്റ്റര്‍ ഒട്ടിക്കുന്നതിതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പൊലീസിന് അമളി മനസിലായത്. ഉടന്‍ തിരികെയെത്തിയെങ്കിലും രത്തന്‍ കടന്നുകളഞ്ഞിരുന്നു. കോട്ട്‌വാലി ദെഹല്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നതെന്നും രത്തന്റൈ വീട്ടില്‍ പോസ്റ്റര്‍ പതിപ്പിക്കാന്‍ അവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പോസ്റ്റര്‍ പതചിപ്പിച്ചത് എന്നുമാണ് ഫത്തേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഭാനുപ്രതാപ് സിങ് പറയുന്നത്. പൊലീസുകാര്‍ വീട്ടില്‍ച്ചെന്നപ്പോള്‍ രത്തന്റെ അമ്മ  സച്ചിന്‍ എന്നപേരില്‍ മകനെ പരിചയപ്പെടുത്തുകയായിരുന്നുവെന്നും പൊലീസുകാര്‍ക്ക് രത്തനെ പരിചയമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍ മാധ്യമങ്ങളില്‍ നിന്നാണ് തങ്ങളോട് സച്ചിന്‍ എന്ന പേരില്‍ സംസാരിച്ചത് രത്തനാണ് എന്ന് മനസിലാക്കാന്‍ സാധിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയെങ്കിലും രത്തന്‍ കടന്നുികളഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ 2017ല്‍ നടന്ന ജാതി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് രത്തനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 12,000രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച രത്തന്‍ ഒരു പ്രാദേശിക കോടതിയില്‍ കീഴടങ്ങിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com