ഹാര്‍ദിക് പട്ടേലിന് ജീവന് ഭീഷണിയില്ല; സുരക്ഷ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

പട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിന്റെ സുരക്ഷ ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു
ഹാര്‍ദിക് പട്ടേലിന് ജീവന് ഭീഷണിയില്ല; സുരക്ഷ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിന്റെ സുരക്ഷ ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്റലിജന്‍്‌സ് ബ്യൂറോയുടെ വൈ പ്ലസ് സുരക്ഷയാണ് ഹാര്‍ദിക് പട്ടേലിന് നല്‍രകിവന്നിരുന്നത്. 

2017മുതല്‍ സിഐഎസ്എഫിന്റെ എട്ട് സായുധ കമാന്റോകള്‍ ഹാര്‍ദികിനൊപ്പം ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഹാര്‍ദിക് പട്ടേലിന് സുരക്ഷാ ഭീഷണിയില്ലെന്നുള്ള ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് സേനയെ പിന്‍വലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

ബിജെപിക്കും മോദിക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ചു മുന്നോട്ടുപോകുന്ന ഹാര്‍ദിക് പട്ടേല്‍, കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയ തിളക്കം കുറക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com