ഉത്തര്‍പ്രദേശില്‍ ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് അപകടം; 13 കുട്ടികള്‍ മരിച്ചു

കുട്ടികളെല്ലാം അപകട സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഡിവൈന്‍ പബ്ലിക് സ്‌കൂള്‍ ബസാണ് വ്യാഴാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്
ഉത്തര്‍പ്രദേശില്‍ ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് അപകടം; 13 കുട്ടികള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഖുഷിനഗറില്‍ ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 കുട്ടികള്‍ക്ക ദാരുണാന്ത്യം. ആളില്ലാ ലെവല്‍ ക്രോസിലായിരുന്നു അപകടം. 

കുട്ടികളെല്ലാം അപകട സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഡിവൈന്‍ പബ്ലിക് സ്‌കൂള്‍ ബസാണ് വ്യാഴാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. ഘോരഖ്പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയായിട്ടായിരുന്നു അപകടം. 18 കുട്ടികളായിരുന്നു വാഹനത്തില്‍ ആകെയുണ്ടായിരുന്നത്. സിവന്‍-ഘോരഖ്പൂര്‍ പാസജര്‍ ട്രെയിനാണ് സ്‌കൂള്‍ വാനിലിടിച്ചത്. 

മരിച്ച  കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com