എന്നോടൊപ്പം ഉറങ്ങൂ... എല്ലാ വേദനയും മറക്കാം: സ്റ്റിങ് ഓപ്പറേഷനിടെ വനിതാ റിപ്പോര്‍ട്ടറോട് ആസാറാം ബാപ്പു (വിഡിയോ)

2010ല്‍ വാര്‍ത്താ ചാനലായ ആജ് തക് നടത്തിയ സ്റ്റിങ് ഓപ്പറേഷനിടെ വനിതാ റിപ്പോര്‍ട്ടറോട് തനിക്കൊപ്പം ഉറങ്ങാന്‍ ആസാറാം ആവശ്യപ്പെടുന്ന വീഡിയോ ആണ് വൈറാലാകുന്നത്.
എന്നോടൊപ്പം ഉറങ്ങൂ... എല്ലാ വേദനയും മറക്കാം: സ്റ്റിങ് ഓപ്പറേഷനിടെ വനിതാ റിപ്പോര്‍ട്ടറോട് ആസാറാം ബാപ്പു (വിഡിയോ)

അഹമ്മദാബാദ്: പതിനാറുവയസുകാരിയെ ബലാല്‍സംഗം ചെയ്തകേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു (77) വിന് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. വിധിപ്രസ്താവം കേട്ട് കോടതിയില്‍ ആസാറാം കുഴഞ്ഞു വീഴുകയാണുണ്ടായത്. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ ആസാറാമിന്റെ കപടത വ്യക്തമാകുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാവുകയാണ്. 

2010ല്‍ വാര്‍ത്താ ചാനലായ ആജ് തക് നടത്തിയ സ്റ്റിങ് ഓപ്പറേഷനിടെ വനിതാ റിപ്പോര്‍ട്ടറോട് തനിക്കൊപ്പം ഉറങ്ങാന്‍ ആസാറാം ആവശ്യപ്പെടുന്ന വീഡിയോ ആണ് വൈറാലാകുന്നത്. വ്യാജ മേല്‍വിലാസത്തില്‍ ആസാറാമിന്റെ ആശ്രമത്തില്‍ ആശ്രിതയായെത്തിയ വനിതാ റിപ്പോര്‍ട്ടറോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. താന്‍ ഒരു എന്‍ആര്‍ഐ ആണെന്നും വഞ്ചനക്കേസില്‍പ്പെട്ടതിന് പിന്നാലെ അമേരിക്കയിലെ അന്വേഷണ ഏജന്‍സികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് വരികയാണെന്നും തന്നെ രക്ഷിക്കണമെന്നുമായിരുന്നു ഇവര്‍ ആസാറാമിനോട് ആവശ്യപ്പെട്ടത്.

തന്റെ കുറ്റം ഏറ്റ് പറഞ്ഞ് വരുന്ന ആരേയും രക്ഷിക്കുന്ന ആസാറാം ഇവര്‍ക്കും സംരക്ഷണം ഒരുക്കാമെന്ന് തീര്‍ത്തുപറഞ്ഞു. 'ഇവിടെ നിങ്ങള്‍ ഭയപ്പെടുകയേ വേണ്ട. മുഖ്യമന്ത്രി പോലും എന്റെ അരികില്‍ വന്ന് തലകുമ്പിടും. ഒന്നും പേടിക്കാനില്ല'- ആസാറാം യുവതിയോട് പറയുന്നതായി വിഡിയോയില്‍ കാണാം. എന്തിന് വന്നു എന്ന് ആശ്രമത്തിലെ മറ്റാരോടും പറയരുതെന്നും ആരും നിന്നെ കുറിച്ച് ചോദിക്കാന്‍ വരില്ലെന്നും ആസാറാം വീഡിയോയില്‍ പറയുന്നുണ്ട്.

രാത്രിയില്‍ ഉറക്കത്തിനായുള്ള എല്ലാ സൗകര്യവും താന്‍ ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ ആസാറാം നിനക്ക് നല്ല ഉറക്കം കിട്ടാനായി ഞാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും എനിക്കൊപ്പം ഉറങ്ങിയാല്‍ നിനക്ക് എല്ലാ വേദനയും മറന്ന് ഉറങ്ങാമെന്നും പറയുകയായിരുന്നു. വലിയ വിവാദമായ ഈ സ്റ്റിങ് ഓപ്പറേഷന്‍ വീഡിയോ ആസാറാം കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെയാണ് വീണ്ടും വൈറലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com