കത്തുവ പ്രതികളെ പിന്തുണച്ച് ബാര്‍ കൗണ്‍സില്‍; സിബിഐ അന്വേഷണ ആവശ്യം ന്യായം

കത്തുവ പ്രതികളെ പിന്തുണച്ച് ബാര്‍ കൗണ്‍സില്‍; സിബിഐ അന്വേഷണ ആവശ്യം ന്യായം

കത്തുവ കൊലപാതകകേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രതികളെ പിന്തുണച്ച് ബാര്‍ കൗണ്‍സില്‍  സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കത്തുവ കൊലപാതകകേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രതികളെ പിന്തുണച്ച് ബാര്‍ കൗണ്‍സില്‍  സുപ്രീംകോടതിയില്‍. സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം ന്യായമാണെന്നും ബാര്‍ കൗണ്‍സില്‍ പ്രതിനിധി സുപ്രീംകോടതിയെ അറിയിച്ചു.

കേസില്‍ വിചാരണ  പുറത്തേയ്ക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ വാദത്തിനിടെയാണ് ബാര്‍ കൗണ്‍സില്‍ നിലപാട് വ്യക്തമാക്കിയത്.

കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത് ജമ്മു ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ തടഞ്ഞു എന്ന പരാതി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തളളി. ഇരയുടെ അഭിഭാഷകയായ ദീപിക സിങ് രജാവത്തിനെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി എന്ന ആരോപണവും തങ്ങള്‍ നിയോഗിച്ച അന്വേഷണപാനല്‍ തളളിയതായി ബാര്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു.

സുതാര്യമായ വിചാരണയയ്ക്ക് നേരിയ തടസ്സം പോലും സംഭവിക്കുന്നതായി തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ , കേസ് ജമ്മു കശ്മീരിന് വെളിയിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കത്തുവ കേസില്‍ ന്യായമായ വിചാരണ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com