മയക്കുമരുന്ന് കേസ്: മമത കുല്‍ക്കര്‍ണിയുടെ 20 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ് 

മുന്‍ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ മഹാരാഷ്ട്ര കോടതിയുടെ ഉത്തരവ്
മയക്കുമരുന്ന് കേസ്: മമത കുല്‍ക്കര്‍ണിയുടെ 20 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ് 

താനെ: മുന്‍ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ മഹാരാഷ്ട്ര കോടതിയുടെ ഉത്തരവ്. കോടികളുടെ മയക്കുമരുന്ന് കടത്തുക്കേസിലാണ് നടപടി. കേസില്‍ മമത കുല്‍ക്കര്‍ണി മുഖ്യ പ്രതികളില്‍ ഒരാളാണ്.

മുംബൈയുടെ വിവിധ ഭാഗങ്ങളിലുളള മൂന്ന് ആഡംബര ഫഌറ്റുകള്‍ കണ്ടുകെട്ടാനാണ് മഹാരാഷ്ട്ര പ്രത്യേക കോടതി ഉത്തരവിട്ടത്. കേസില്‍ നേരിട്ട് ഹാജരാകാനുളള കോടതി ഉത്തരവ് പാലിക്കുന്നതില്‍ മമത പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. കണ്ടുകെട്ടുന്ന വസ്തുവകകള്‍ക്ക് 20 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2000 കോടിരൂപയുടെ മയക്കുമരുന്ന് കടത്തുകേസില്‍ മമത കുല്‍ക്കര്‍ണിയെ കോടതി പിടികിട്ടാപുളളിയായും പ്രഖ്യാപിച്ചിട്ടുണ്ട്. മയക്കുമരുന്ന് മാഫിയ തലവന്‍ വിക്കി ഗോസ്വാമിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മമത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

ഇന്ത്യയില്‍ നിന്ന് ആഫ്രിക്കയിലെ കെനിയയിലേക്ക് ഒളിച്ചോടിയ കുല്‍ക്കര്‍ണിയെയും ഗോസ്വാമിയെയും രാജ്യത്തേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനുളള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com