മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഉത്തരവില്ല; കേന്ദ്രത്തിന്റെത്ദുര്‍വ്യാഖ്യാനമെന്ന് സുപ്രീംകോടതി 

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു.
മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഉത്തരവില്ല; കേന്ദ്രത്തിന്റെത്ദുര്‍വ്യാഖ്യാനമെന്ന് സുപ്രീംകോടതി 

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു. ഇത്തരത്തില്‍ തങ്ങള്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ നടത്തിയ നിരീക്ഷണം കേന്ദ്രസര്‍ക്കാര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി.

 മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ പ്രചാരണത്തില്‍ വിശ്വസിച്ച് ജനങ്ങള്‍ ഇതിനായി പരക്കം പായുന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ഇടപെടല്‍. ലോക്‌നീതി ഫൗണ്ടഷന്‍ കേസില്‍ 2017 ഫെബ്രുവരി ആറിന് സുപ്രീംകോടതി നടത്തിയ നിരീക്ഷണമാണ് കേന്ദ്രസര്‍ക്കാര്‍ തെറ്റായി വ്യഖ്യാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കുകയായിരുന്നു. 

ഇതില്‍ വ്യക്തത വരുത്തി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് വിശദീകരണം നല്‍കിയത്. ഇതോടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാര്‍ വെട്ടിലായി.

മൊബൈല്‍ ഉപയോക്താവിനെ തിരിച്ചറിയുന്നതിന് വിവിധ ഔദ്യോഗിക രേഖകളില്‍ ഒന്നായി ആധാര്‍ ഉപയോഗിക്കുന്നുവെന്ന അറ്റോര്‍ണി ജനറലിന്റെ സബ്മിഷന്‍ റെക്കോര്‍ഡ് ചെയ്യുക മാത്രമാണ് അന്ന് ചെയ്തതെന്ന് കോടതി വിശദീകരിച്ചു. അതേസമയം മൊബൈല്‍ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുമ്പോഴും ഉപയോക്താവിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം നടത്തുന്നില്ലെന്ന് യുഐഡിഎഐ കോടതിയെ ബോധിപ്പിച്ചു.

മാര്‍ച്ച് 13ന് മൊബൈല്‍ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കുന്നത് സുപ്രീംകോടതി അനിശ്ചിതമായി നീട്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com