യോഗി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശം; ബിജെപിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ആര്‍എസ്എസ് നേരിട്ട് ജനങ്ങളിലേക്ക് 

ഉത്തര്‍പ്രദേശില്‍ ബിജെപി മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസിന് അതൃപ്തി
യോഗി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശം; ബിജെപിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ആര്‍എസ്എസ് നേരിട്ട് ജനങ്ങളിലേക്ക് 

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ ബിജെപി മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസിന് അതൃപ്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭ മണ്ഡലങ്ങളുളള ഉത്തര്‍പ്രദേശില്‍ നിന്നും തന്നെ മന്ത്രിമാരുടെ പ്രവര്‍ത്തനത്തിന് എതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍, വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് ശക്തമായ ഇടപെടല്‍ നടത്താനുളള ഒരുക്കത്തിലാണ് ആര്‍എസ്എസ്. നിലവിലെ സാഹചര്യത്തില്‍ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ ഫലപ്രദമായി എത്തിക്കാന്‍ സംസ്ഥാനത്തെ ബിജെപിയുടെ പാര്‍ട്ടി സംവിധാനത്തിന് കഴിയില്ലെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ മോദിസര്‍ക്കാരിന്റെ നേട്ടങ്ങളുമായി പൊതുജനങ്ങളുടെ ഇടയിലേക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരെ അയക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ യോഗിയുടെ നേതൃത്വത്തിലുളള സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമാണെന്ന ആര്‍എസ്എസിന്റെ വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജനങ്ങളിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഗ്രാമങ്ങളില്‍ അന്തിയുറങ്ങി ജനങ്ങളുമായി ആശയവിനിമയം നടത്താനാണ് അമിത് ഷാ പദ്ധതിയിടുന്നത്.  പാര്‍ട്ടിയോടും സര്‍ക്കാരിനോടുമുളള ജനങ്ങളുടെ വികാരം തൊട്ടറിയാനാണ് അമിത് ഷാ തയ്യാറെടുക്കുന്നത്. 

ചുരുക്കും ചിലര്‍  ഒഴിച്ചാല്‍ യോഗി സര്‍ക്കാരിലെ ഭൂരിപക്ഷം മന്ത്രിമാരും ജനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയാണെന്ന് ആര്‍എസ്എസ് കുറ്റപ്പെടുത്തുന്നു. വകുപ്പുകളില്‍ ഉദ്യോഗസ്ഥരുമായി യാതൊരു വിധ ഏകോപനവുമില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ ശ്രമിക്കുന്നില്ലെന്നും ആര്‍എസ്എസ് ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com