'കികി ചലഞ്ചെന്ന് പറഞ്ഞ് തെരുവില്‍ ഇറങ്ങിയാല്‍ നല്ല ചവിട്ടുകിട്ടും'; മുന്നറിയിപ്പുമായി ബാംഗളൂര്‍ പൊലീസ് 

കനേഡിയന്‍ റാപ്പറായ ഡ്രൈക്‌സിന്റെ ഏറ്റവും പുതിയ ആല്‍ബമായ സ്‌കോര്‍പ്പിയന്റെ ഭാഗമായാണ് പുതിയ ചലഞ്ച് പ്രചരിച്ചത്
'കികി ചലഞ്ചെന്ന് പറഞ്ഞ് തെരുവില്‍ ഇറങ്ങിയാല്‍ നല്ല ചവിട്ടുകിട്ടും'; മുന്നറിയിപ്പുമായി ബാംഗളൂര്‍ പൊലീസ് 

ബാംഗളൂര്‍; കാറില്‍ നിന്ന് ചാടിയിറങ്ങി പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്ന കികി ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഈ ചലഞ്ച് അധികാരികള്‍ക്കും വലിയ വെല്ലുവിളി സൃഷ്ടിക്കുകയാണ്. മറ്റുള്ള സംസ്ഥാനങ്ങളിലേതു പോലെ കികി ചെലഞ്ച് ചെയ്യരുതെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബാംഗളൂരു പൊലീസ്. ആളുകളെ ഇത് ചെയ്യാന്‍ വെല്ലുവിളിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി. 

കനേഡിയന്‍ റാപ്പറായ ഡ്രൈക്‌സിന്റെ ഏറ്റവും പുതിയ ആല്‍ബമായ സ്‌കോര്‍പ്പിയന്റെ ഭാഗമായാണ് പുതിയ ചലഞ്ച് പ്രചരിച്ചത്. ആല്‍ബത്തിലെ ഇന്‍ മൈ ഫീലിങ് എന്ന ഗാനം ഇന്റര്‍നെറ്റില്‍ വൈറലായതോടെയായിരുന്നു ആളുകള്‍ തെരുവില്‍ ഇറങ്ങി ഡാന്‍സ് ചെയ്യാന്‍ ആരംഭിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് പുറത്തിറങ്ങി ഇന്‍ മൈ ഫീലിങ്‌സ് ഗാനത്തിന് അനുസരിച്ചാണ് നൃത്തം ചെയ്യേണ്ടത്. ഇതിന്റെ വീഡിയോ എടുത്തു സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ചെയ്യും. ഇന്‍ മൈ ഫീലിങ് എന്നും ഇത് അറിയപ്പെടുന്നുണ്ട്. 

എന്നാല്‍ ചലഞ്ച് ഏറ്റെടുത്ത് കാറില്‍ നിന്ന് ചാടി ഇറങ്ങിയ പലരും അപകടത്തില്‍പ്പെട്ടു. ഇതോടെയാണ് കികി ചലഞ്ചിന് തടയിടാന്‍ അധികൃതര്‍ മുന്നിട്ടിറങ്ങുന്നത്. ചലഞ്ചിന്റെ ഭാഗമായി നിങ്ങള്‍ റോഡില്‍ ഇറങ്ങി ഡാന്‍സ് ചെയ്താല്‍ ഞങ്ങള്‍ നിങ്ങളെക്കൊണ്ട് ഡാന്‍സ് കളിപ്പിക്കും എന്നാണ് ട്വിറ്റര്‍ പോസ്റ്റിലൂടെ പറയുന്നത്. കികി ചലഞ്ച് ചെയ്താല്‍ കടുത്ത നിയമം പ്രയോഗിക്കുമെന്ന മുന്നറിയിപ്പും ബാംഗളൂരു പൊലീസ് നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസും ഇതിനെതിരേ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com