പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയത് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ; ആരെയും പുറത്താക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

തികച്ചും സുതാര്യമായാണ് പട്ടിക തയ്യാറാക്കുന്നത്. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട എല്ലാവര്‍ക്കും അപ്പീല്‍ നല്‍കാവുന്നതും, രേഖകള്‍ സഹിതം അപേക്ഷ നല്‍കാവുന്നതുമാണ്
പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയത് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ; ആരെയും പുറത്താക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : അസം ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയത് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് അന്തിമ പട്ടികയല്ല, കരട് പട്ടിക മാത്രമാണ്. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും നടപടി ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അസം ദേശീയ പൗരത്വ പട്ടിക വിഷയത്തില്‍ രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. 

സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് അസം ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നത്. തികച്ചും സുതാര്യമായാണ് പട്ടിക തയ്യാറാക്കുന്നത്. നിലവിലെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട എല്ലാവര്‍ക്കും അപ്പീല്‍ നല്‍കാവുന്നതും, രേഖകള്‍ സഹിതം അപേക്ഷ നല്‍കാവുന്നതുമാണ്. പട്ടികയുടെ പേരില്‍ ആര്‍ക്കെതിരെയും പ്രതികാര നടപടി ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. 

പൗരത്വ പട്ടികയുടെ പേരില്‍ ഭയം സൃഷ്ടിക്കാനുള്ള ശ്രമം അപലപനീയമാണ്. പട്ടികയുമായി ബന്ധപ്പെട്ട് അനാവശ്യ കുറ്റപ്പെടുത്തലുകള്‍ നിര്‍ഭാഗ്യകരമാണ്. 1985 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് പട്ടിക തയ്യാറാക്കുന്ന നടപടികള്‍ക്ക് തുടക്കമായത്. പിന്നീട് 2005 ല്‍ മുന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പദ്ധതി നവീകരിച്ചെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. അന്തിമപട്ടിക പ്രസിദ്ധീകരിച്ചാല്‍, ബന്ധപ്പെട്ട പൗരത്വ രേഖയുമായി സമീപിക്കുന്ന ആരെയും ഒഴിവാക്കില്ലെന്നും കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com