പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചു; പത്താംക്ലാസുകാരി സ്‌കൂളിലെ കംപ്യൂട്ടര്‍ മുറിയില്‍ ആത്മഹത്യചെയ്ത നിലയില്‍ 

അന്വേഷണത്തിനിടയില്‍ മറ്റുകുട്ടികളും ഇക്കാര്യം തുറന്നുപറഞ്ഞതാണ് പ്രധാനാധ്യാപകനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭ്യമാക്കിയത്
പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചു; പത്താംക്ലാസുകാരി സ്‌കൂളിലെ കംപ്യൂട്ടര്‍ മുറിയില്‍ ആത്മഹത്യചെയ്ത നിലയില്‍ 

മല്‍കാന്‍ഗിരി (ഒഡീഷ): സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചതിന് പിന്നാലെ പത്താംക്ലാസുകാരി ആത്മഹത്യ ചെയ്തു. സ്‌കൂളിലെ കംപ്യൂട്ടര്‍ റൂമിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത കുട്ടിയെ രക്തത്തില്‍ കുളിച്ചുകിടക്കുന്നതായാണ് കണ്ടത്. ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയിലാണ് സംഭവം.

പെണ്‍കുട്ടിയുടെ പുസ്തകത്തില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ പ്രധാനാധ്യാപകന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ചിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കേസന്വേഷണത്തിനിടയില്‍ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തിനിടയില്‍ മറ്റുകുട്ടികളും ഇക്കാര്യം തുറന്നുപറഞ്ഞതാണ് പ്രധാനാധ്യാപകനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭ്യമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com