ഹാജര്‍ രേഖപ്പെടുത്താന്‍ എത്തിയാല്‍ കാണുന്നത് അശ്ലീല വീഡിയോകള്‍; അധ്യാപകര്‍ക്ക് പണികൊടുത്ത് ടാബിലെ വൈറസ്

ടാബുകള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ അശ്ലീല വീഡിയോകള്‍ പൊങ്ങിവരുന്നതാണ് അധ്യാപകരെ അസ്വസ്ഥരാക്കുന്നത്
ഹാജര്‍ രേഖപ്പെടുത്താന്‍ എത്തിയാല്‍ കാണുന്നത് അശ്ലീല വീഡിയോകള്‍; അധ്യാപകര്‍ക്ക് പണികൊടുത്ത് ടാബിലെ വൈറസ്

റായ്പൂര്‍; അധ്യാപകരുടെ അറ്റന്‍ഡന്‍സും മറ്റും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ടാബ് ലറ്റ് വിതരണം ചെയ്തത്. എന്നാല്‍ ജോലി എളുപ്പമാക്കാനായി നല്‍കിയ ടാബുകള്‍ ഇപ്പോള്‍ അധ്യാപകര്‍ക്ക് കുരിശായിരിക്കുകയാണ്. ടാബുകള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ അശ്ലീല വീഡിയോകള്‍ പൊങ്ങിവരുന്നതാണ് അധ്യാപകരെ അസ്വസ്ഥരാക്കുന്നത്. ഹാജര്‍ രേഖപ്പെടുത്താന്‍ എത്തുന്ന അധ്യാപകര്‍ കാണുന്നത് അശ്ലീല വീഡിയോകളും ചിത്രങ്ങളുമാണ്. ഇതോടെ പലരും ഹാജര്‍ രേഖപ്പെടുത്താന്‍ മടിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഗവണ്‍മെന്റെ സ്‌കൂളുകളില്‍ ടാബ് ലറ്റ് വിതരണം ചെയ്തത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഇത്  വൈറസ് ബാധിക്കുന്നത്. സ്‌ക്രീനില്‍ തെളിഞ്ഞുവന്ന സ്പാമിലോ പോണ്‍ സൈറ്റിലോ പ്രിന്‍സിപ്പല്‍ ക്ലിക്ക് ചെയ്തതാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തുന്നത്. ടാബുകള്‍ ഓണ്‍ ചെയ്യുമ്പോഴെല്ലാം അശ്ലീല ചിത്രങ്ങളാണ് സ്‌ക്രീനില്‍ തെളിഞ്ഞുവരുന്നത്. 

സ്‌കൂളിലെ അധ്യാപകരുടെ അറ്റന്റന്‍സ് രേഖപ്പെടുത്തുന്നത് ഇതിലൂടെയാണ്. അതിനായി സ്‌ക്രീനില്‍ അധ്യാപകര്‍ വിരല്‍ വെച്ച് സ്‌കാന്‍ ചെയ്യണം. എന്നാല്‍ പോണ്‍ വീഡിയോകള്‍ പ്രശ്‌നമാകാന്‍ തുടങ്ങിയതോടെ അധ്യാപകര്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്താന്‍ പോലും ഭയക്കുകയാണ്. പ്രത്യേകിച്ച് വനിത അധ്യാപകരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ഇതിനെതിരേ സംസ്ഥാന അധ്യാപക സംഘടന രംഗത്തെത്തി. ബയോമെട്രിക് അറ്റന്‍ഡന്‍സിനായി ടാബുകളെ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നാണ് അവര്‍ പറയുന്നത്. 

ടാബുകള്‍ തലവേദനയായതോടെ പ്രശ്‌നം പരിഹരിക്കുന്നതുവരെ ടാബ് ല്റ്റ് ഉപയോഗിക്കേണ്ടതില്ലെന്നാണ് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിറക്കി. വൈറസ് നീക്കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു. അധ്യാപകരുടേയും സ്‌കൂളിലെ ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയാണ് 51,000 ടാബ് ലറ്റുകള്‍ സര്‍ക്കാര്‍ വിതരണം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com