കാര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം; അയല്‍ക്കാര്‍ തമ്മിലുള്ള വാക്‌പോര് അക്രമാസക്തമായി 

ഡല്‍ഹിയില്‍ ഭാരത് നഗറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെചൊല്ലി അയല്‍ക്കാര്‍ക്കിടയിലുണ്ടായ തര്‍ക്കം അക്രമാസക്തമായി
കാര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം; അയല്‍ക്കാര്‍ തമ്മിലുള്ള വാക്‌പോര് അക്രമാസക്തമായി 

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ ഭാരത് നഗറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെചൊല്ലി അയല്‍ക്കാര്‍ക്കിടയിലുണ്ടായ തര്‍ക്കം അക്രമാസക്തമായി. രാജ റഹീജ എന്നയാളും അയല്‍ക്കാരനുമിടയിലാണ് തര്‍ക്കമുണ്ടായത്. തങ്ങളുടെ സ്ഥലത്ത് രാജ കാര്‍ പാര്‍ക്ക് ചെയ്‌തെന്ന് ചൂണ്ടികാട്ടി അയല്‍ക്കാരന്‍ തര്‍ക്കം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഗര്‍വ്വും ഒപ്പം ചേര്‍ന്നു. 

ഗര്‍വ് കത്തി ഉപയോഗിച്ച് രാജയുടെ തലയില്‍ മര്‍ദ്ദിക്കാന്‍ ആരംഭിച്ചതോടെയാണ് തര്‍ക്കം അക്രമാസക്തമായതെന്ന് മറ്റ് അയല്‍ക്കാര്‍ പറയുന്നു. ഗര്‍വ്വ് രാജയുടെ തലയില്‍ മൂന്നുതവണ കത്തിയുപയോഗിച്ച് കുത്തിയെന്നാണ് കണ്ടുനിന്നവര്‍ പറയുന്നത്. രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന രാജയെ കണ്ട അയല്‍ക്കാരിലൊരാള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com