ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നീട്ടി; ഇന്ത്യയെ മറികടക്കാന്‍ ഇസ്രയേലിനെ സഹായിക്കുമെന്ന് ആക്ഷേപം

ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നീട്ടി; ഇന്ത്യയെ മറികടക്കാന്‍ ഇസ്രയേലിനെ സഹായിക്കുമെന്ന് ആക്ഷേപം

ബംഗളൂരു: ഈ വര്‍ഷം ഒക്ടോബറില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ഐ.എസ്.ആര്‍.ഒ വീണ്ടും നീട്ടി. സാങ്കേതിക കാരണങ്ങളാല്‍ വിക്ഷേപണം 2019 ഫെബ്രുവരിയിലേക്കു മാറ്റിയതായി ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. 
അതേസമയം ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നീട്ടുന്നത് ഇന്ത്യയെ മറികടക്കാന്‍ ഇസ്രയേലിനെ സഹായിക്കുമെന്ന ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. ചന്ദ്രയാന്‍ രണ്ടിന്റെ ഭാരം നേരത്തേ നിശ്ചയിച്ചതില്‍ നിന്ന് ഉയര്‍ത്താന്‍ തീരുമാനിച്ചതാണ് ദൗത്യം വൈകാന്‍ കാരണം. ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം 2019 ജനുവരിയില്‍ നടത്തുമെന്നും ഫെബ്രുവരിയില്‍ ഭ്രമണപദത്തിലെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സ്വകാര്യ കമ്പനിയായ സ്‌പേസ് ഐ.എല്‍ നിര്‍മിച്ച ചന്ദ്രദൗത്യ പേടകം സ്പാരോ ഈ വര്‍ഷം ഡിസംബറില്‍ വിക്ഷേപിക്കാനാണ് ഇസ്രയേല്‍ ഉദേശിക്കുന്നത്. അമേരിക്കന്‍ റോക്കറ്റായ ഫാല്‍ക്കണ്‍ 9ല്‍ വിക്ഷേപിക്കുന്ന സ്പാരോ 2019 ഫെബ്രുവരിയില്‍ ചന്ദ്രനില്‍ എത്തുമെന്നും കരുതുന്നു. അങ്ങനെയെങ്കില്‍ ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമെന്ന ബഹുമതി ഇസ്രയേലിനു ലഭിക്കും. നേരത്തെ യു.എസ്.എ, റഷ്യ(യു.എസ്.എസ്.ആര്‍), ചൈന രാജ്യങ്ങളാണ് ഇതിനു മുന്‍പ് പേടകമിറക്കിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com