ജമ്മു കശ്മീരില്‍ പൊലീസിന് നേരെ വന്‍ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്

സംസ്ഥാനത്തിനു പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 35 എ വകുപ്പിന്റെ സാധുത തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്
ജമ്മു കശ്മീരില്‍ പൊലീസിന് നേരെ വന്‍ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്

ശ്രീനഗര്‍: സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്ന ജമ്മു കശ്മീരില്‍ പൊലീസിനു നേരേ ആക്രമണത്തിനു സാധ്യതയെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിനു പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 35 എ വകുപ്പിന്റെ സാധുത തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. കോടതി വിധി പ്രതികൂലമായാല്‍ സംസ്ഥാനത്താകെ വ്യാപക അക്രമം നടക്കുമെന്നാണ് കണക്കുകൂട്ടല്‍.

നിലവില്‍ സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനില്‍കുകയാണ്. കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡുകള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിഘടനവാദി നേതാക്കളായ സയീദ് അലി ഗീലാനി, മിര്‍വേയിസ് ഉമര്‍ ഫാറൂഖ്, യാസിന്‍ മാലിക്ക് എന്നിവര്‍ കശ്മീരില്‍ രണ്ടു ദിവസത്തെ ബന്ദിനു ആഹ്വാനം ചെയ്തിട്ടുണ്ട്. 

1954ല്‍ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവു പ്രകാരമാണ് 35 എ വകുപ്പ് കശ്മീരില്‍ നിലവില്‍ വന്നത്. നിയമത്തെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ വസ്തു വാങ്ങുന്നതിന് അധികാരമില്ല. എന്നാല്‍ ഇതു ഭരണഘടനാ ലംഘനമാണെന്നാണു വകുപ്പിനെ എതിര്‍ക്കുന്നവരുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com