അണക്കെട്ടിന് തൃണമൂല്‍ പെയിന്റടിച്ചു; പണി നിര്‍ത്തിച്ച് ബിജെപി

അണക്കെട്ടിനു നീലവും വെളളയും നിറം നല്‍കിയതിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി
അണക്കെട്ടിന് തൃണമൂല്‍ പെയിന്റടിച്ചു; പണി നിര്‍ത്തിച്ച് ബിജെപി

റാഞ്ചി: ജാര്‍ഖണ്ഡിലെ മസന്‍ജോര്‍ അണക്കെട്ടിന്റെ നിറം മാറ്റിയതിനെച്ചൊല്ലി ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം.1950 വര്‍ഷം പഴക്കമുളള ഡാമിനു തൃണമൂല്‍ കോണ്‍ഗ്രസ് പതാകയുടെ നിറം പൂശിയതാണ് ബിജെപിയെ ക്ഷുഭിതരാക്കിയത്. പഴയ നിറമായ വെളളയും ചുവപ്പും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അവര്‍ നിര്‍മാണം നിര്‍ത്തിവെപ്പിച്ചു.

മസന്‍ജോര്‍ ഡാം സ്ഥിതി ചെയ്യുന്നത് ജാര്‍ഖണ്ഡിലെ ദുംകാ ജില്ലയിലാണെങ്കിലും സംരക്ഷണ ചുമതല ബംഗാള്‍ സര്‍ക്കാറിനാണ്. ബംഗാള്‍ ജലസേചന വകുപ്പിന് കീഴിലാണ് ഡാം.ദുംകയിലെ മയൂരാക്ഷി നദിയില്‍ 1995 ലാണ് ഡാം നിര്‍മ്മിച്ചത്. 

യുവ മോര്‍ച്ചാ നേതാവ് നിവാസ് മണ്ഡലിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരെത്തിയാണ് പണി നിര്‍വെപ്പിച്ചത്. അണക്കെട്ടിനു നീലവും വെളളയും നിറം നല്‍കിയതിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ആരോപണത്തെ തൃണമൂല്‍ എതിര്‍ത്തു. അണക്കെട്ടിന്റെ സംരക്ഷണ ചുമതല തങ്ങള്‍ക്കാണെന്നും ബിജെപി കാര്യങ്ങള്‍ രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതികരിച്ചു.

സംരക്ഷണം, വെളളം പങ്കിടില്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇരു സംസ്ഥാനങ്ങളും കരാര്‍ ഒപ്പു വച്ചിട്ടുണ്ട്. ഡാമിന്റെ അറ്റകുറ്റ പണികള്‍ക്കായി ബംഗാള്‍ സര്‍ക്കാര്‍ രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com