എടിഎം ക്യാഷ്‌ബോക്‌സിന്റെ പാസ്‌കോഡും സുരക്ഷിതമല്ല?;  മോഷ്ടാക്കള്‍ കവര്‍ന്നത് 26 ലക്ഷം രൂപ 

എടിഎമ്മില്‍ പണം സൂക്ഷിച്ചിരിക്കുന്ന ക്യാഷ് ബോക്‌സിന്റെ പാസ്‌കോഡ് മനസ്സിലാക്കിയാണ് തട്ടിപ്പ് നടത്തിയത്
എടിഎം ക്യാഷ്‌ബോക്‌സിന്റെ പാസ്‌കോഡും സുരക്ഷിതമല്ല?;  മോഷ്ടാക്കള്‍ കവര്‍ന്നത് 26 ലക്ഷം രൂപ 

ന്യൂഡല്‍ഹി:  എടിഎം തകര്‍ത്തും, ഉപഭോക്താക്കളുടെ പിന്‍നമ്പര്‍ അടിച്ചുമാറ്റിയും മോഷണം നടത്തിയ വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ എടിഎമ്മില്‍ നോട്ടുകള്‍ സൂക്ഷിക്കുന്ന ക്യാഷ് ബോക്‌സിന്റെ പാസ്‌കോഡ് മനസിലാക്കി മോഷണം നടത്തി എന്ന് കേള്‍ക്കുന്നത് ആദ്യമായിരിക്കും. എന്നാല്‍ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഇതും സംഭവിച്ചിരിക്കുകയാണ്. 26 ലക്ഷം രൂപയാണ് ഇത്തരത്തില്‍ മോഷ്ടാക്കള്‍ തട്ടിയെടുത്തത്. 

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂരില്‍ ഞായറാഴ്ചയാണ് സംഭവം. എടിഎം മെഷീന്‍ തകര്‍ത്ത് മോഷണം നടത്തുന്ന പതിവ് രീതിയ്ക്ക് പകരം ഹൈടെക്ക് സ്റ്റൈലിലാണ് മോഷണം നടത്തിയിരിക്കുന്നത്. എടിഎമ്മില്‍ പണം സൂക്ഷിച്ചിരിക്കുന്ന ക്യാഷ് ബോക്‌സിന്റെ പാസ്‌കോഡ് മനസ്സിലാക്കിയാണ് തട്ടിപ്പ് നടത്തിയത്. എടിഎമ്മില്‍ കയറിയ മൂന്നുപേരാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

കൃത്യത്തില്‍ ബാങ്കിന്റെ അകത്തുനിന്നും സഹായം ലഭിച്ചതായും പൊലീസ് സംശയിക്കുന്നു. ബാങ്കിന്റെ നിലവിലെ ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും, എടിഎമ്മില്‍ പണം നിറയ്ക്കാന്‍ കരാര്‍ എടുത്തിരിക്കുന്ന കമ്പനിയുടെ ജീവനക്കാരുടെയും പട്ടിക തയ്യാറാക്കി അന്വേഷണം നടത്താനുളള ശ്രമത്തിലാണ് പൊലീസ്. ബാങ്കിലെ ചുരുക്കം ചില ജീവനക്കാര്‍ക്ക് മാത്രമാണ് എടിഎമ്മിന്റെ പാസ്‌കോഡ് അറിയുളളുവെന്ന് സീനിയര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com