കുട്ടികളെ പീഡിപ്പിച്ചാല്‍ തൂങ്ങേണ്ടി വരും; നിയമ ഭേദഗതിക്ക് രാജ്യസഭയുടെ അംഗീകാരം 

കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികൾക്ക് പരമാവധി വധശിക്ഷ വരെ നൽകാവുന്ന തരത്തിൽ പോക്‌സോ നിയമത്തിൽ വരുത്തിയ ഭേദഗതി രാജ്യസഭയും പാസാക്കി
കുട്ടികളെ പീഡിപ്പിച്ചാല്‍ തൂങ്ങേണ്ടി വരും; നിയമ ഭേദഗതിക്ക് രാജ്യസഭയുടെ അംഗീകാരം 

ന്യൂഡൽഹി: കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികൾക്ക് പരമാവധി വധശിക്ഷ വരെ നൽകാവുന്ന തരത്തിൽ പോക്‌സോ നിയമത്തിൽ വരുത്തിയ ഭേദഗതി രാജ്യസഭയും പാസാക്കി. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമം അനുസരിച്ച് നിലവിൽ ഈ കുറ്റത്തിന് കിട്ടാവുന്ന പരാമവധി ശിക്ഷ ജീവപര്യന്തവും കുറഞ്ഞ ശിക്ഷ ഏഴ് വർഷം തടവുമാണ്. എന്നാൽ ഇക്കാര്യത്തിൽ മാറ്റം വരുത്തി ലൈംഗിക അതിക്രമത്തിന് കുറഞ്ഞ ശിക്ഷയായി 20 വർഷത്തെ തടവ് നൽകണമെന്നും പരമാവധി ശിക്ഷയായി വധശിക്ഷ നൽകണമെന്നും ബില്ലിൽ പറയുന്നു. കുട്ടികൾക്കെതിരായ കൂട്ട ലൈംഗിക അതിക്രമത്തിന് ആജീവനാന്തം തടവ് അല്ലെങ്കിൽ വധശിക്ഷ ആകും നൽകുക.നേരത്തെ, ലോക്‌സഭ പാസാക്കിയ ബിൽ ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. ബില്ലിൽ രാഷ്ട്രപതി ഒപ്പിടുന്നതോടെ ഇത് നിയമമാകും.

ലൈംഗിക അതിക്രമക്കേസുകളുടെ വിചാരണ വനിതാ ജഡ്‌ജിയുടെ കോടതിയിൽ ആയിരിക്കണം. ഇരയാകുന്നവരുടെ മൊഴി വനിതാ പൊലീസ് ഓഫീസർ തന്നെ രേഖപ്പെടുത്തണമെന്നും ബില്ലിൽ പറയുന്നു. രാജസ്ഥാൻ, ഹരിയാന, മദ്ധ്യപ്രദേശ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങൾ നേരത്തെ തന്നെ കുറ്റവാളികൾക്ക് വധശിക്ഷ നൽകാനുള്ള നിയമം പാസാക്കിയിട്ടുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com