ഗഡ്കരി ജി, അതു തന്നെയാണ് നാട്ടുകാരും ചോദിയ്ക്കുന്നത്; പരിഹാസവുമായി രാഹുല്‍ 

ശനിയാഴ്ച മറാത്ത സംവരണ പ്രക്ഷോഭത്തില്‍ നിതിന്‍ ഗഡ്കരി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് രാഹുല്‍ ഗാന്ധി രംഗത്തുവന്നത്.
ഗഡ്കരി ജി, അതു തന്നെയാണ് നാട്ടുകാരും ചോദിയ്ക്കുന്നത്; പരിഹാസവുമായി രാഹുല്‍ 

ന്യൂഡല്‍ഹി:  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗഡ്കരി ഉന്നയിച്ചത് മികച്ച ചോദ്യമാണ്. ഇത് തന്നെയാണ് ജനങ്ങള്‍ ഒന്നടങ്കം ഉന്നയിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ശനിയാഴ്ച മറാത്ത സംവരണ പ്രക്ഷോഭത്തില്‍ നിതിന്‍ ഗഡ്കരി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് രാഹുല്‍ ഗാന്ധി രംഗത്തുവന്നത്. മറാത്ത വിഭാഗത്തിനോ മറ്റു സമുദായങ്ങള്‍ക്കോ  സംവരണം ഏര്‍പ്പെടുത്തുന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല. പകരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ മണിക്കൂറില്‍ ഏറ്റവും അനിവാര്യമായ കാര്യം. ഇതിന് പിന്നാലെ നിതിന്‍ ഗഡ്കരി നടത്തിയ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്.

സംവരണം നല്‍കാമെന്ന് തീരുമാനിച്ചാല്‍ തന്നെ എവിടെ തൊഴില്‍ എന്ന നിതിന്‍ ഗഡ്കരിയുടെ ചോദ്യമാണ് രാഹുല്‍ ഗാന്ധി ഏറ്റെടുത്തത്. ബാങ്കുകളിലും ഐടി മേഖലയിലും തൊഴിലവസരങ്ങള്‍ ചുരുങ്ങുകയാണ്. സര്‍ക്കാര്‍ നിയമനങ്ങളും മരവിപ്പിച്ച നിലയിലാണ്. ഈ സന്ദര്‍ഭത്തില്‍ സംവരണം അനുവദിക്കാന്‍ തീരുമാനിച്ചാലും തൊഴില്‍ എവിടെ എന്ന ചോദ്യമാണ് നിതിന്‍ ഗഡ്കരി ഉന്നയിച്ചത്. ഇതിനെതിരെയാണ് രാഹുല്‍ പരിഹാസം ചൊരിഞ്ഞത്. നിതിന്‍ ഗഡ്കരി ഉന്നയിച്ചത് മികച്ച ചോദ്യമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി തൊഴില്‍ എവിടെ എന്ന് ഓരോ ഇന്ത്യക്കാരനും ആവര്‍ത്തിച്ച് ചോദിക്കുന്ന ചോദ്യമാണ് ഗഡ്കരിയും ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com